video
play-sharp-fill

കോട്ടയത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ വ്യാപക തട്ടിപ്പ്; സ്ഥലം വാങ്ങാന്‍ വണ്ടിച്ചെക്ക് നൽകും; ശേഷം പണം കടംവാങ്ങി മുങ്ങും; ഞീഴൂര്‍ സ്വദേശിയായ അഭിഭാഷകനിൽ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ; ആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ ഹിന്ദിക്കാരായി രംഗപ്രവേശം ചെയ്ത് മലയാളിയുടെ പുതിയ തട്ടിപ്പ്…..!

സ്വന്തം ലേഖിക കോട്ട‌യം: റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ വണ്ടിച്ചെക്ക് നല്‍കി വ്യാപക നിലയില്‍ ജില്ലയില്‍ തട്ടിപ്പ്. ആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ ഹിന്ദിക്കാരായി രംഗപ്രവേശം ചെയ്യുന്ന മലയാളിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്. ഞീഴൂര്‍ സ്വദേശിയായ അഭിഭാഷകന്‍റെ ഒരു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 15ഏക്കര്‍ സ്ഥലം 15കോടിക്കു വാങ്ങാൻ ഒരു സംഘം ആളുകള്‍ എത്തുമ്പോള്‍ തുടങ്ങുന്നു തട്ടിപ്പ്. ഇവര്‍ക്ക് സ്ഥലം ഇഷ്ട‌പ്പെടുന്നു. രണ്ടു മൂന്നു ദിവസം കൊണ്ട് സ്ഥലമുടമയുടെ പ്രീതി സമ്പാദിക്കുന്നു. കൂടെ വരുന്ന ഒരാള്‍ ബ്രോക്കറാകുന്നു. ഇയാള്‍ക്ക് മൂന്ന് ശതമാനം കമ്മീഷൻ […]

കോട്ടയത്തെ ദമ്പതിമാരുടെ കൊലപാതകം അടക്കം പ്രമാദമായ നിരവധി കേസുകള്‍; കേരളത്തിലെ ആദ്യ വിരലടയാളവിദഗ്ധ വിരമിച്ചു; 26 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നത് സ്ത്രീകള്‍ക്ക് അഭിമാനമായി

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രമാദമായ നിരവധി കേസുകളില്‍ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്തിയത് ശൈലജയുടെ കണ്ണുകളിലൂടെയാണ്. വിരലടയാളങ്ങളെ കണ്ടെത്തി, കൃത്യമായി വിശകലനം ചെയ്ത് അവ അന്വേഷണസംഘങ്ങളുടെ മുന്നിലെത്തിച്ചു. സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ കെ.ആര്‍.ശൈലജ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന പദവിയില്‍ നിന്നും വിരമിക്കുകയാണ്, കേരളത്തിനും ഒപ്പം സ്ത്രീകള്‍ക്കും അഭിമാനമായി. കോട്ടയത്തെ ദമ്പതിമാരുടെ കൊലപാതകമാണ് ജോലിയില്‍ മറക്കാനാവാത്ത സംഭവമെന്ന് ശൈലജ പറയുന്നു. നാഗമ്പടത്ത് കൈനറ്റിക് റബ്ബേഴ്സ് ഉടമ ഒഡീഷാ സ്വദേശി ശ്രീധറും ഭാര്യ സ്വരാജലക്ഷ്മിയുമാണ് കൊല്ലപ്പെട്ടത്. വിരലടയാളങ്ങളിലൂടെ സംശയിച്ചയാള്‍ തന്നെയാണ് […]