വാരാപ്പുഴ സ്ഫോടനം; പടക്ക സംഭരണശാലയുടെ ഉടമയുൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്; നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി
സ്വന്തം ലേഖകൻ എറണാകുളം: വാരാപ്പുഴ സ്ഫോടനം ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പടക്ക സംഭരണശാലക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഫോടനത്തിൽ തകർന്ന രണ്ട് കെട്ടിടത്തിൽ ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസ് ഉള്ളത്. ഈ കെട്ടിടത്തിന് സമീപമുള്ള ഷെഡ്ഡിലാണ് വെടിമരുന്ന് ശേഖരിച്ചിരുന്നതും നിർമാണ പ്രവർത്തനം നടന്നിരുന്നതും. ഈ കെട്ടിടത്തിനാണ് ലൈസൻസ് ഇല്ലാത്തത്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻസൺ ജെയ്സന്‍റെ സഹോദരനാണ്. ജെയ്സന്‍റെ ബന്ധുവിൽ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക […]