video
play-sharp-fill

വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാ​ഗ്യം; ബെംഗളുരുവിൽ നടുറോഡിലിട്ട് യുവതിയെ കുത്തി കൊലപ്പെടുത്തി; മരണം ഉറപ്പാക്കാൻ 16 തവണ നെഞ്ചിൽ കുത്തി; പെൺകുട്ടിയുടെ മുൻകാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ബെംഗളുരു: വിവാഹത്തിൽ നിന്നും പിന്മാറിയതിൽ പ്രകോപിതനായ യുവാവ് നടുറോഡിലിട്ട് യുവതിയെ കുത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ലീലയുടെ മുൻസുഹൃത്ത് ദിനകറാണ് ആക്രമണം നടത്തിയത്. അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട ലീലയും ദിനകറും. പ്രണയ […]

കോട്ടയം ജില്ലയിൽ നാളെ (02/03/2023) പൈക, തീക്കോയി, രാമപുരം, വാകത്താനം, പാമ്പാടി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മാർച്ച് രണ്ട് വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1) പൈക ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന കുമ്പാനി, പൂവരണി അമ്പലം, മൂലേ തുണ്ടി, കാഞ്ഞമല, വിളക്കും മരുത്, പച്ചതോട് എന്നീ […]

തിരുവനന്തപുരത്ത് കൊടിതൂക്കി മലയിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിലെ കൊടിതൂക്കി മലയിൽ തീപിടിത്തം. റബ്ബർ തോട്ടങ്ങളിൽ അടക്കം തീപടർന്നു. നെയ്യാറ്റിൻകരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ചേർത്തലയിൽ ശവകല്ലറകള്‍ പോലും വെറുതെ വിടാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നശിപ്പിച്ചത് 11 കല്ലറകള്‍; ചെത്തി പെരുന്നേർമംഗലം സെന്റ് ആൻറണീസ് പള്ളിയിലാണ് സംഭവം

സ്വന്തം ലേഖകൻ ചേർത്തല: ആലപ്പുഴയില്‍ ശവകല്ലറകള്‍ പോലും വെറുതെ വിടാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചെത്തി പെരുന്നേർമംഗലം സെന്റ് ആൻറണീസ് പള്ളിയിലാണ് സാമൂഹ്യവിരുദ്ധര്‍ ശവക്കല്ലറകള്‍ നശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. 11 കല്ലറകളാണ് ആക്രമികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. […]

ആലപ്പുഴയിൽ വൻ ​ല​ഹരിവേട്ട; വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എം ഡി എം എയും 350 ഗ്രാം കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: ആശ്രമം ജംഗ്ഷന് സമീപം വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്നുമായി സഹോദരങ്ങൾ അറസ്റ്റിൽ. മേത്തേർപറമ്പ് വീട്ടിൽ അജയ് ജിത്ത്,അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. […]

കുടുംബശ്രീ സംരംഭത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കം; സിപിഐഎം കൗണ്‍സിലര്‍ നഗരസഭ ഉദ്യോഗസ്ഥനെ മര്‍ദിച്ചതായി പരാതി

സ്വന്തം ലേഖകൻ ഫറോക്ക്: കുടുംബശ്രീ സംരംഭത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കത്തിന് പിന്നാലെ സിപിഐഎം കൗണ്‍സിലര്‍ നഗരസഭ ഉദ്യോഗസ്ഥനെ മര്‍ദിച്ചതായി പരാതി. ഫറോക്ക് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് മര്‍ദനമേറ്റത്. മണ്ണൂര്‍ സ്വദേശി പി ഹരീഷാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി […]

മലപ്പുറത്ത് കടയിൽ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ ഗുളികകൾ ; കണ്ടെത്തിയത് വെള്ള നിറത്തിലുള്ള പത്തിലധികം ​ഗുളികകൾ; അന്വേഷണം വേണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ മലപ്പുറം: തിരൂർ‌ താനൂരിൽ കടയിൽ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ ഗുളികകൾ കണ്ടെത്തി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബൺ കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള 10 ൽ അധികം ഗുളികകൾ കണ്ടെത്തിയത്. കമ്പനി ഉടമയെ വിവരമറിയിച്ചതിനെ […]

ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി; തൃശ്ശൂർ ചാവക്കാട് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലൻസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോക്ടർ വീണാ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി പൂവത്തൂർ സ്വദേശി ഭാര്യയുടെ […]

ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ഇടുക്കി: നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് വരൻ മരിച്ചു. ഫോർട്ട് കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ (36) ആണ് മരിച്ചത്. ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപെടുന്നത്. ഭാര്യ സജ്ഞുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസ്; കുറിച്ചി സ്വദേശിയായ ഇരുപതുകാരൻ അറസ്റ്റിൽ; വ്യാജ അക്കൗണ്ട് വഴിയാണ് ഇയാൾ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്

സ്വന്തം ലേഖകൻ കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി നീലംപോരൂർ ഇടനാട്ടുപടി തട്ടാൻ പറമ്പിൽ അനന്തകൃഷ്ണൻ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ […]