play-sharp-fill

തൃശൂര്‍ സദാചാര ആക്രമണം; കേസിൽ എട്ട് പ്രതികള്‍; കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

സ്വന്തം ലേഖിക തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറല്‍ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളിലൊരാളായ രാഹുല്‍ വിദേശത്ത് പോയി. ഒരു സ്ത്രീയെ സംബന്ധിച്ച വിഷയമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അത് വിശദമായി പരിശോധിക്കുന്നുണ്ടെന്നും അവരെ ചോദ്യം ചെയ്യുമെന്നും എസ് പി പറഞ്ഞു. അറസ്റ്റ് വൈകിയതിലെ വീഴ്ച പരിശോധിക്കുമെന്നും എസ് പി ഐശ്വര്യ ഡോങ്റേ വ്യക്തമാക്കി. തൃശൂര്‍ – തൃപ്രയാര്‍ […]

കിട്ടിയാൽ ഊട്ടി മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു ……; ഡെന്നീസ് ജോസഫിന്റെ മകളുടെ തിരക്കഥയിൽ എസ്പി വെങ്കിടേഷ് മെലഡി വീണ്ടും …..

സ്വന്തം ലേഖിക കോട്ടയം: മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയിൽ, മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട് പുറത്തിറങ്ങിയ “കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, ഊട്ടിയിലെ ഒരു വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ അഭിനയിപ്പിക്കാൻ പറ്റാതെ രണ്ടു സംവിധാനസഹായികൾ പറഞ്ഞു വിടുന്നിടത്താണ് കിട്ടിയാൽ ഊട്ടി ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്ക് വരുന്ന […]

‘ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ര്‍മിതമാണോ…? മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി; കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെ കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ജൂണ്‍ ആറിന് മുമ്ബ് കൊച്ചിയിലെ മാലിന്യ സംസ്കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നാളെയും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ര്‍മിതമാണോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു. ഇത്തരത്തിലുളള അഗ്നിബാധ […]

വര്‍ക്കലയില്‍ പാരഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേര്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും പൊലീസും; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും പൊലീസും ശ്രമം തുടങ്ങി. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിന്റെ കൈയ്യിലുള്ള സജീകരണങ്ങള്‍ മതിയാകാത്തതിനാല്‍ എങ്ങനെ പുറത്തിറക്കാം എന്ന ആലോചനയിലാണ്. ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച്‌ മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്. വലിയ അപകടത്തില്‍ […]

അമ്മയുടെ കൈപിടിച്ച്‌ അച്ഛനരികിലെത്തി; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കണ്ട് മകള്‍ മടങ്ങി; അമൃത സുരേഷ് ആശുപത്രിയില്‍ തുടരുന്നു

സ്വന്തം ലേഖിക കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക എത്തി. അമ്മ അമൃത സുരേഷിനൊപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിലെത്തിയത്. അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് അഭിരാമി അറിയിച്ചു. മകളെ കാണണമെന്ന് ബാല നിര്‍മാതാവ് ബാദുഷയോടും ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ബാല ഐ സി യുവിലാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് […]

പൂരാഘോഷത്തിന് എഴുന്നള്ളിയത് എഴ് പിടിയാനകൾ ; വേറിട്ട പൂരം കാണാന്‍ ഭക്തജനത്തിരക്ക്; എറണാകുളത്തെ ക്ഷേത്രത്തിൽ നടന്നത് അപൂര്‍വ ആഘോഷം

സ്വന്തം ലേഖകൻ കൊച്ചി: വിശ്വാസപ്രകാരം കൊമ്പനാനകളെ എഴുന്നള്ളിക്കാൻ അനുവാദമില്ലാത്ത ക്ഷേത്രത്തില്‍ പിടിയാനകളെ എഴുന്നള്ളിച്ച് പൂരം ആഘോഷിച്ചു. എറണാകുളം ചേരാനെല്ലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലാണ് മറ്റുള്ള പൂരാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഴ് പിടിയാനകളുമായി പൂരം ആഘോഷിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം പൂരം നടക്കുന്ന വേളയിലാണ് ചേരാനെല്ലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലെ പൂരവും കൂടുതല്‍ മനോഹരമാവുന്നത്. കോവിഡിന് ശേഷം പൂരവും ആഘോഷങ്ങളുമെല്ലാം കൂടുതല്‍ പ്രഭയോടെ തിരിച്ചുവന്നിരിക്കുകയാണിന്ന്. വലിയ വിളക്ക് ദിവസമാണ് പിടിയാന പൂരം നടന്നത്. വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഏഴ് പിടിയാനകളെ ക്ഷേത്രം ഭാരവാഹികള്‍ എത്തിച്ചത് അപൂര്‍വ്വതയായി. പൂരം കാണാന്‍ […]

ഇന്നത്തെ (07/03/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (07/03/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SC 501963 (KOLLAM) Consolation Prize Rs.8,000/- SA 501963 SB 501963 SD 501963 SE 501963 SF 501963 SG 501963 SH 501963 SJ 501963 SK 501963 SL 501963 SM 501963 2nd Prize Rs.1,000,000/- (10 Lakhs) SH 166659 (KANNUR) 3rd Prize Rs.5,000/- 0086 0744 1351 1791 2016 3258 3274 4264 4751 5309 […]

ചന്ദന മരങ്ങൾക്ക് കാവൽ നിന്നു; മറയൂരിൽ ഏറുമാടത്തിൽ നിന്ന് വീണ് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ഇടുക്കി: ചന്ദന മരങ്ങൾക്ക് കാവൽ നിന്ന ഫോറസ്റ്റ് വാച്ചർ അപകടത്തിൽ മരിച്ചു. മറയൂർ പാമ്പൻ പാറ പാക്കുപറമ്പിൽ പിബി ബാബു(63)വാണ് മരിച്ചത്. മറയൂരിനടുത്ത് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. വനത്തിൽ നിരീക്ഷണാവശ്യത്തിനായി തയ്യാറാക്കിയ ഏറുമാടത്തിൽ നിന്ന് ഇദ്ദേഹം താഴെ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പിൽ താത്കാലിക ജീവനക്കാരനായിരുന്നു.

തൃശ്ശൂരിൽ സദാചാര ആക്രമണത്തെ തുടർന്ന് മ‍ർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് സംഭവിച്ച പരിക്കാണ് മരണത്തിനു കാരണം

സ്വന്തം ലേഖകൻ തൃശ്ശൂർ: സദാചാര ആക്രമണത്തെ തുടർന്ന് മ‍ർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. പഴുവിൽ സ്വദേശി സഹർ (32)ആണ് മരിച്ചത്. തൃശ്ശൂർ പഴുവിൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹർ സദാചാരത്തെ തുടർന്ന് ആക്രമിക്കപ്പെട്ടത്. മ‍ർദ്ദനമേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃശ്ശൂർ – തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. കഴിഞ്ഞ മാസം 18-ാം തിയ്യതി അർദ്ധരാത്രിയിലായിരുന്നു ആക്രമണമുണ്ടായത്. രാത്രി 12 മണിക്ക് ശേഷം ക്ഷേത്ര പരിസരത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആന്തരീകാവയവങ്ങൾക്ക് […]

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു; ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപം കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം ആറ്റുകാൽ പൊങ്കാലക്ക് ഇക്കുറി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതര ജില്ലകളിൽ നിന്നും കേരളത്തിന് പുറത്ത് നിന്നുമടക്കം ഭക്തർ അനന്തപുരിയിലേക്ക് ഒഴുകിയെത്തി.