play-sharp-fill

രണ്ടരവയസുകാരനെ അച്ഛൻ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു; നാലര വയസ്സുള്ള മൂത്ത മകളെയും അച്ഛൻ ശാരീരികമായി ഉപദ്രവിക്കുന്നതായും പരാതി; കോട്ടയം മൂന്നിലവ് സ്വദേശിക്കെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ രം​ഗത്ത്; ഭർത്താവിൻറെയും ഭർതൃമാതാവിൻറെയും പീഡനം മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവതിക്കും മർദ്ദനം

സ്വന്തം ലേഖകൻ കോട്ടയം : രണ്ടേകാൽ വയസ്സുകാരനെ അച്ഛൻ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. കോട്ടയം മൂന്നിലവ് സ്വദേശിക്കെതിരെ കുഞ്ഞിൻറെ അമ്മ രംഗത്ത്. നാലര വയസ്സുള്ള മൂത്ത മകളെയും അച്ഛൻ ശാരീരികമായി ഉപദ്രവിക്കുന്നതായും പരാതിയുണ്ട്. ഇടുക്കി മുണ്ടിയെരുമ സ്വദേശിയാണ് പരാതി നൽകിയത്. രണ്ടേകാൽ വയസ്സുള്ള കുഞ്ഞിനെയാണ് അച്ഛൻ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി അമ്മ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നിലവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഭർത്താവിൻറെയും ഭർതൃമാതാവിൻറെയും പീഡനം സ്ഥിരമായതോടെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ യുവതി ശ്രമിച്ചു. ഇതു കണ്ട ഇരുവരും ചേർന്ന് […]

സംസ്ഥാനത്ത് പൊതുജനാരോ​ഗ്യമേഖല കുതിപ്പിലേക്ക്; കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള10 ആശുപത്രികളിൽ ആധുനിക ക്രിട്ടിക്കൽ കെയർ സംവിധാനവും 10 ജില്ലാ ലാബുകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ അനുമതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോ​ഗ്യമേഖല കുതിപ്പിലേക്ക്. 10 ആശുപത്രിയിൽ ആധുനിക ക്രിട്ടിക്കൽ കെയർ സംവിധാനവും 10 ജില്ലാ ലാബുകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ അനുമതി. ക്രിട്ടിക്കൽ കെയർ സംവിധാനത്തിന് 253.8 കോടി രൂപയുടെയും ലാബുകൾക്ക് 12.5 കോടി രൂപയുടെയും അനുമതി ലഭിച്ചു. 2023–-24 വർഷത്തിൽ കോട്ടയം, കണ്ണൂർ മെഡിക്കൽ കോളേജ്, കാസർകോട്‌ ടാറ്റ ഹോസ്പിറ്റിൽ എന്നിവിടങ്ങളിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിനും വയനാട്, കോട്ടയം, തൃശൂർ ജില്ലകളിൽ ലാബുകൾക്കുമാണ് അനുമതി. 2024–-25 വർഷത്തിൽ തിരുവനന്തപുരം, കോഴിക്കോട്, നെടുങ്കണ്ടം ജില്ലാ ആശുപത്രി […]

കോട്ടയം കോർട്ട് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കുക; ആവശ്യം ഉന്നയിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം

സ്വന്തം ലേഖിക കോട്ടയം: അഭിഭാഷകരുടേയും കോടതികളുടേയും ഏറ്റവും സുപ്രധാനമായ ആവശ്യമായിരുന്നിട്ടും കോട്ടയത്ത് മാത്രം കോർട്ട് കോപ്ലക്സ് നവീകരിക്കാതെ പോകുന്നത് എന്തുകൊണ്ട് എന്ന് അന്വേഷിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം മഹാനഗരമായി മാറിയിട്ടും കോട്ടയം ജില്ലയിൽ ഒരു കോർട്ട് കോംപ്ലക്സ് എന്നത് ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. കോട്ടയം ജില്ലയിലെ മറ്റ് കോർട്ട് സെന്ററുകളായ ചങ്ങനാശ്ശേരി, വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെല്ലാം കോടതി സമുച്ചയങ്ങൾ പണി തീർത്ത് ആധുനിക രീതിയിൽ കോടതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. അത് മാതൃകയാക്കി കോട്ടയവും […]

കുറ്റവിചാരണ വേഗം കൂട്ടാൻ വീഡിയോ വിസ്താരം പ്രോത്സാഹിപ്പിക്കണം: ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയത്ത് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഋഷിരാജ് സിംഗ്; പത്മശ്രീ ഡോ.സി.ഐ.ഐസക്കിനെ ആദരിച്ചു; കോട്ടയം യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖിക കോട്ടയം: ലഹരിമരുന്നിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിന് അത്തരം കുറ്റ വിചാരണകൾക്ക് വേഗം കൂട്ടണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. വിചാരണകൾക്ക് വേഗം കൂട്ടുന്നതിന് വീഡിയോ വിചാരണകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ലഹരി തിന്മകൾക്കെതിരെ അഭിഭാഷകർ ‘ എന്ന വിഷയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയത്ത് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികളെ കരുത്തരാക്കുകയാണ് ലഹരി തിന്മകൾക്കെതിരായ പോരാട്ടത്തിനുള്ള ഒരു സുപ്രധാന മാർഗ്ഗം, അതിനായി അഭിഭാഷക സമൂഹം യത്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്മശ്രീ അവാർഡ് ജേതാവ് ഡോ.സി.ഐ.ഐസക്കിന് അഭിഭാഷകരുടെ ആദരവ് സമർപ്പിച്ചു. ഭാരതീയ […]

കോട്ടയത്തിന്റെ മണിക്കിലുക്കമായി ടോണി വർക്കിച്ചൻ..! ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം പാവങ്ങളുടെ തോഴനായ ടോണി വർക്കിച്ചന്

സ്വന്തം ലേഖകൻ കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് പുരസ്‌കാരം ടോണി വർക്കിച്ചന് സമ്മാനിച്ചു. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളിലൊരാളായിരുന്നു കലാഭവൻ മണി. ഒരു നടൻ എന്നതിലുപരി പാവങ്ങൾക്ക് എന്നും താങ്ങും തണലുമായി നിൽക്കാനാണ് കലാഭവൻ മണി ശ്രമിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും […]

ടൊവിനോ തോമസ് നായകനായ “അജയന്റെ രണ്ടാം മോഷണം” ചിത്രത്തിന്റെ ലൊക്കേഷനില്‍ തീപിടിത്തം; സെറ്റും വസ്തുവകകളുമെല്ലാം കത്തിനശിച്ചു; തുടര്‍ ചിത്രീകരണത്തെ ബാധിക്കും; നഷ്ടം ലക്ഷങ്ങള്‍

സ്വന്തം ലേഖിക കാസര്‍കോട്: ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തീപിടിത്തം. കാസര്‍കോട് ചീമേനിയിലെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിംഗിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കി. ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ഇനി പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തതിനാല്‍ വലിയൊരു അപകടം ഒഴിവായി. ആളപായമില്ല. നവാഗതനായ ജിതിന്‍ ലാല്‍ ആണ് […]

ചിങ്ങവനത്ത് ബാറിലെ സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമം: മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ, പനച്ചിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനത്ത് ബാറിലെ സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം കവല ഭാഗത്ത് മുട്ടത്ത് വാലയിൽ വീട്ടിൽ ഫ്രാൻസിസ് മകൻ ജെറിമോൻ ഫ്രാൻസിസ് (31), പനച്ചിക്കാട് പാച്ചിറ സ്കൂൾ ഭാഗത്ത് പാണ്ഡവർക്കുളം വീട്ടിൽ മാത്യു ചാക്കോ മകൻ നിഖിൽ ഡേവിഡ് മാത്യു (29), പനച്ചിക്കാട് പരുത്തുപാറ ഭാഗത്ത് വഴച്ചിറ വീട്ടിൽ ജോൺ മകൻ അനില്‍ വി.ജെ (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇന്നലെ രാത്രി 9 […]

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ചു; മൂന്ന് പേർ കറുകച്ചാൽ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഉള്ളായം ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ സദൻ മകൻ അനന്ദു സദൻ(22), വാഴൂർ 17- ആം മൈൽ ആനിക്കൽ വീട്ടിൽ അനിയൻ മകൻ അശ്വിൻ (21), ഇളംപള്ളി പുത്തന്‍ വീട്ടിൽ രാജൻ മകൻ രാഹുൽ രാജ് (23) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും, […]

ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പേരൂർ തെള്ളകം സ്വദേശി അറസ്റ്റിൽ; മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം ഭാഗത്ത് കരിംപനക്കാല വീട്ടിൽ ഗോവിന്ദൻ മകൻ സതീഷ് (30) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം കാരിത്താസിലുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ഇരുന്ന ടേബിളിന് സമീപം പ്രതികളിൽ ഒരാൾ ചർദ്ദിക്കുകയും ഇത് […]

തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് കൗൺസിലിങ്ങിനിടെ; പോക്സോ കേസിൽ ചെത്തിപ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ വെരൂർ ഭാഗത്ത് ഇളപ്പുങ്കൽ വീട്ടിൽ അഫ്സൽ മുഹമ്മദ് (30) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ 2021ൽ പീഡിപ്പിച്ചതായി കൗൺസിലിങ്ങിനിടയിൽ പെൺകുട്ടി പറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ സാഗർ എം.പി, ചന്ദ്രകുമാർ, സി.പി.ഓ മാരായ സജിത് കുമാർ, ക്രിസ്റ്റഫർ, സെൽവരാജ്, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.