play-sharp-fill

നാളെ മുതല്‍ 30 വരെ ഇനി പരീക്ഷാച്ചൂട്….! ആത്മവിശ്വാസത്തോടെ പത്താം കടമ്പ കടക്കാം; കോട്ടയം ജില്ലയിൽ പരീക്ഷ എഴുതുന്നത് 18928 വിദ്യാര്‍ത്ഥികള്‍; ഒരുക്കിയിരിക്കുന്നത് 255 പരീക്ഷാകേന്ദ്രങ്ങൾ; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മൗണ്ട് കാര്‍മല്‍ സ്കൂളിൽ

സ്വന്തം ലേഖിക കോട്ടയം: വേനല്‍ച്ചൂടില്‍ തളരാതെ ജില്ലയിലെ 18928 വിദ്യാര്‍ത്ഥികള്‍ നാളെ പത്താം ക്ലാസ് പരീക്ഷാഹാളിലേക്ക്. 29 വരെയാണ് പരീക്ഷ. നാളെ രാവിലെ 9.30 ന് ഒന്നാം ഭാഷ പാര്‍ട്ട് 1 പരീക്ഷയോടെയാണ് തുടക്കം. 255 പരീക്ഷാകേന്ദ്രങ്ങളിലായി ഇത്തവണ 9498 ആണ്‍കുട്ടികളും 9430 പെണ്‍കുട്ടികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലാണ് , 375 പേര്‍. അഞ്ചു കുട്ടികള്‍ വീതം പരീക്ഷയെഴുതുന്ന വാഴപ്പള്ളി ഗവണ്‍മെന്റ് ഹൈസ്കൂളിലും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസിലുമാണ് ഏറ്റവും കുറവ്. 239 ഭിന്നശേഷി കുട്ടികളും പരീക്ഷയെഴുതുന്നു. […]

വനിതാദിനത്തില്‍ കരമനയാറിന് പുതുജീവനേകാന്‍ അന്താരാഷ്ട്ര നര്‍ത്തകിമാര്‍; ലക്ഷ്യം പുഴയില്‍ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍; സഹകരണം വാഗ്ദാനം ചെയ്ത് പഞ്ചായത്തും; സമൂഹത്തിന് മാതൃക ആകട്ടെയെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രശസ്ത കഥക് നര്‍ത്തകി , കൊറിയോഗ്രാഫര്‍ തുടങ്ങിയ മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരിയാണ് ഡോ.പാലിചന്ദ്ര. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയ നര്‍ത്തകിക്കും സംഘത്തിനും കേരളത്തില്‍ നേരിടേണ്ടിവന്നത് വളരെ അതികം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കുമ്പോഴാണ് ആ കാഴ്ച്ച അവര്‍ കണ്ടത്. നിറയെ കുമിഞ്കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുക്കുകളുമാണ് അവര്‍ക്ക് കാണേണ്ടിവന്നത്. ഡാന്‍സ് ഷൂട്ടിനായി കുറച്ചുഭാഗം വൃത്തിയാക്കിയ അവര്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ 11 […]

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി

സ്വന്തം ലേഖിക കൊച്ചി: മുൻ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ്(42 ) നിര്യാതനായി. രാജഗിരി ആശുപത്രിയിൽ അസുഖബാധിതനായിരിക്കെ ആണ് നിര്യാതനായത് .ഭാര്യ തിരുവല്ല സ്വദേശി ജയത, രണ്ട് മക്കൾ .സംസ്കാരം പിന്നീട്

ഡ്രൈവിംഗ് ടെസ്റ്റിന് വന്ന സ്ത്രീയോട് വാഹനത്തിനുള്ളിൽ വെച്ച്‌ മോശമായി പെരുമാറി; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

സ്വന്തം ലേഖിക വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ സ്ത്രീയോട് മോശമായി പെരുമാറിയതിനു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്. എംവിഐ സുരേഷിനെതിരേയാണ് വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവാഴ്ച രാവിലെ ഡ്രൈവിംഗ് ടെസ്റ്റിനിടയിലാണ് സംഭവം. ഡ്രൈവിംഗ് സ്‌കൂളിന്‍റെ വാഹനത്തില്‍ വച്ച്‌ സ്ത്രീയോട് എംവിഐ അപമര്യാദമായി പെരുമാറുകയും അസ്ഥാനത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പരാതി. ടെസ്റ്റിനു വാഹനത്തിലുണ്ടായിരുന്നവര്‍ ഓരോരുത്തരായി ഇറങ്ങിയ ശേഷം ഒടുവില്‍ സ്ത്രീയും എംവിഐയും മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളൂ. സംഭവത്തില്‍ വടകര സ്വദേശിയായ യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷിനെതിരേ വടകര ഡിവൈഎസ്പി ഓഫീസില്‍ […]

കേരള തീരത്ത് ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല; കടല്‍ത്തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച രാത്രി 11:30 വരെ 1.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും വ്യക്തമാക്കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി […]

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ പാറമടയെന്ന് പറഞ്ഞ് കോട്ടയം ജില്ലയിലെ മേലുകാവിൽ അനധികൃത പാറ ഖനനം; ജിഎസ്ടി വകുപ്പ് രണ്ട് ടിപ്പറുകള്‍ പിടിച്ചെടുത്തു; ഐപിഎസുകാരന്റെ പേര് കേൾക്കുമ്പോൾ മുട്ട് വിറച്ച് ജിയോളജി വകുപ്പ്; നാല് സെന്റിൽ വീട് വയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടിച്ചെടുത്ത റവന്യു അധികൃതർ കോടികളുടെ ഖനനം കാണുന്നില്ല

സ്വന്തം ലേഖകൻ പാലാ: പാസും ബില്ലുമില്ലാതെ മേലുകാവ് മേഖലയില്‍ നിന്നും അനധികൃതമായി പാറ ഖനനം ചെയ്ത് ലോറിയിൽ കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ടിപ്പറുകൾ ജിഎസ്‌ടി അധികൃതര്‍ പിടിച്ചെടുത്തു. മേലുകാവിലെ മങ്കൊമ്പ് ഗ്രാനൈറ്റ്സിനെതിരെയാണ് ജിഎസ്ടി വിഭാഗത്തിന്റെ നടപടി. ഉന്നത ഭരണ സ്വാധീനമുള്ള വ്യക്തികളാണ് സ്ഥാപനത്തിനു പിന്നിലെന്ന് നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. ദിനംപ്രതി നൂറുകണക്കിന് ലോഡ് കല്ലാണ് ജില്ലയ്ക്കകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്നുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു ജിഎസ്‌ടി അധികൃതരുടെ പരിശോധന. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മങ്കൊമ്പ് ഗ്രാനൈറ്റ്സിന്‍റെ രണ്ട് ടിപ്പറുകള്‍ ഫുള്‍ ലോ‍ഡ് സഹിതം ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ […]

കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം: പോക്സോ കേസ് പ്രതിയെ കുടുക്കി നാട്ടുകാർ ; സംഭവം കായംകുളത്ത്

സ്വന്തം ലേഖകൻ കായംകുളം: കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്തുന്നതിനിടെ യുവാവ് പിടിയിൽ. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലിൽ വീട്ടിൽ രാജേഷാണ് (35) അറസ്റ്റിലായത്. പോക്സോ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമാണ് സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്ന ചിത്രം പകർത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. 2019-ൽ കായംകുളം പൊലീസ് പോക്സോ കേസിൽ ഇയാളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ് രാജേഷ്. സർക്കിൾ ഇൻസ്പെക്ടർ […]

വനിതാരത്‌ന പുരസ്‌കാരം പ്രഖ്യാപനത്തിൽ കോട്ടയത്തിന് അഭിമാന നിമിഷം; ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ആര്‍.എസ്. സിന്ധു, കായികതാരം കെ സി ലേഖ, അതിജീവനത്തിൽ നാടകനടി നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍ ; പുരസ്കാരവിതരണം മാർച്ച് 8ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് […]

പൊന്തൻ പുഴ വനത്തിൽ വൻ തീ പിടുത്തം; മൂന്ന് ഏക്കറോളം വനം കത്തി നശിച്ചെന്ന് റിപ്പോർട്ട്; സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും തീ പടർന്നതായാണ് പ്രാഥമികവിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: റാന്നി പൊന്തൻ പുഴ വനത്തിൽ വൻ തീ പിടുത്തം. വനത്തിലെ നാഗപ്പാറ ഭാഗത്താണ് ആദ്യം തീ കണ്ടത്. അധികം വൈകാതെ ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതോടെ ഇവർ സ്ഥലത്തെത്തി. അഗ്നി ശമന വിഭാഗവും പിന്നാലെ എത്തി. എന്നാൽ ഇവരുടെ വാഹനം കയറാൻ കഴിയാത്ത സ്ഥലത്തേക്കാണ് തീ പടർന്നിരിക്കുന്നത്. പൊന്തൻപുഴ വലിയകാവ് വനമേഘലയിൽ മൂന്ന് ഏക്കറോളം വനം കത്തി നശിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും തീ പടർന്നതായാണ് കരുതുന്നത്. നാല് ഏക്കറോളം […]

വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് തന്നെ കെട്ടിയിട്ട് കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയും, അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മോഷ്ടിച്ചു; വീട്ടുവേലക്കാരിയുടെ കള്ളനാടകം പൊളിച്ചടുക്കി പൊലീസ്; തൊടുപുഴ സ്വദേശിയായ പത്മിനി പിടിയിലായതിങ്ങനെ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി തൊടുപുഴ കുമാരമംഗലം സ്വദേശി പത്മിനി(65)യെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേക്കരയില്‍ കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പത്മിനി പരാതിയില്‍ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ്, […]