കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ് സർവീസിൽനിന്നു വിരമിച്ചു
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ് സർവീസിൽനിന്നു വിരമിച്ചു.കേരളത്തിലുടനീളം എക്‌സസൈസ് വകുപ്പിനായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രമാദമായ കേസുകളിൽ അന്വേഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച എം.എൻ. ശിവപ്രസാദ് പൂഞ്ഞാർ സ്വദേശിയാണ്. മറ്റു വകുപ്പുകളുമായി ചേർന്നുനടത്തിയിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ വകുപ്പിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ നിർണായകമായി. ഔദ്യോഗികമേഖലയ്ക്കു പുറമേ കലാ-കായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച എം.എൻ. ശിവപ്രസാദ് മൃദംഗകലാകാരൻകൂടിയാണ്. കഴിഞ്ഞ 8 വർഷമായി ശബരിമലയിൽ എക്‌സൈസ് വകുപ്പിനെ പ്രതിനിധീകരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.