play-sharp-fill

മത്സരച്ചൂടില്‍ സി.പി.ഐ; ശക്തമായ പോരാട്ടത്തിനൊരുങ്ങി നേതാക്കൾ; നിര്‍ണായകമാകുക ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍; മത്സരം ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയുമായി രംഗത്തു വന്നേക്കും; പ്രതീക്ഷയിൽ ഇരുവിഭാഗങ്ങളും…!

സ്വന്തം ലേഖിക ആലപ്പുഴ: സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ഇരുവിഭാഗങ്ങളും ശക്തമായ മത്സരത്തിന് ഒരുങ്ങുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം തടയാന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പടെയുള്ളവര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയുമായി രംഗത്തുവന്നേക്കുമെന്നുമാണ് പാര്‍ട്ടി നിഗമനം. സി.പി.ഐയ്ക്ക് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലകളായ കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയിടങ്ങളിലും കരുത്തുകാട്ടാനായതാണ് കാനം രാജേന്ദ്രന്‍ വിരുദ്ധപക്ഷത്തിൻ്റെ ഏക പ്രതീക്ഷ. കൊല്ലത്ത് കാനം വിരുദ്ധപക്ഷക്കാരനായ പി.എസ്. സുപാല്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ കാനത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്ത് ഔദ്യോഗിക പക്ഷം അവതരിപ്പിച്ച സ്ഥാനാര്‍ഥിക്കെതിരേ […]

കോട്ടയം നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ അഴിമതി; എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചില്‍ നിന്ന് നിയമിക്കാന്‍ നിര്‍ദ്ദേശിച്ചത് 50 തൊഴിലാളികളെ; മുഴുവന്‍ നിയമനങ്ങളും വീതം വച്ചെടുത്ത് യുഡിഎഫും എല്‍ഡിഎഫും ബിജെപിയും; നിയമനങ്ങള്‍ക്ക് പിന്നില്‍ നടന്നത് വന്‍ കോഴക്കളി

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ അഴിമതി. നഗരത്തില്‍ ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അന്‍പത് തൊഴിലാളികളെ നിയമിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന തൊഴിലന്വേഷകരില്‍ നിന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ നിയമനം നടത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, കാര്യങ്ങള്‍ തകിടം മറിഞ്ഞത് നഗരസഭാ കൗണ്‍സിലര്‍മാര്‍ സ്വന്തം നിലയ്ക്ക് നിയമനം നടത്തിയതോടെയാണ്. അന്‍പത് തൊഴിലാളികളെ നിയമിക്കണമെന്ന […]

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ കൊടിമര ജാഥ ബഹിഷ്‌കരിച്ച്‌ വിമതപക്ഷം; സിപിഐയില്‍ വിഭാഗീയത ശക്തം; നിലപാടില്‍ ഉറച്ച് കാനം

സ്വന്തം ലേഖിക തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ കൊടിമര ജാഥാ ചടങ്ങ് ബഹിഷ്‌കരിച്ച്‌ വിമതപക്ഷം. കെ ഇ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന് മാറിനിന്നത്. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്നത് കെ ഇ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന് പകരം മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്. സമ്മേളനത്തില്‍ നേതൃതലത്തില്‍ ഉള്‍പ്പടെ നിര്‍ണായക മാറ്റം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലാണ് വിമതപക്ഷത്തിന്റെ നീക്കം. സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്നാണ് […]

മദ്യപിച്ചെത്തി പോലീസിന് നേരെ അക്രമണം; യൂണിഫോം വലിച്ചുകീറി; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതികൾ അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: അടിപിടി നടക്കുന്നത് തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കല്ലറ ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്കാണ് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പോലീസിനെ ആക്രമിച്ചത്. അടിപിടി നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം. ഇരുവരേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനും മര്‍ദ്ദനമേറ്റത്. പോലീസുകാരുടെ യൂണിഫോം […]

ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സി​​ന് പു​​തി​​യ കെ​​ട്ടി​​ടം ഒരുങ്ങുന്നു; 63 ല​​ക്ഷം രൂ​​പ​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ല​ഭിച്ചതാ​​യി ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ

സ്വന്തം ലേഖിക ച​​ങ്ങ​​നാ​​ശേ​​രി: ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സി​​ന് ഉടൻ തന്നെ പുതിയ കെട്ടിടം ഒരുങ്ങും. പു​​തി​​യ കെ​​ട്ടി​​ടം നി​​ര്‍മ്മി​​ക്കു​​വാ​​ന്‍ 63 ല​​ക്ഷം രൂ​​പ​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ല​​ഭ്യ​​മാ​​യ​​താ​​യി ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ പറഞ്ഞു. കേ​​ര​​ള പോ​​ലീ​​സ് ഹൗ​​സിം​​ഗ് ആ​​ന്‍​ഡ് ക​​ണ്‍സ്ട്ര​​ക്ഷ​​ന്‍ കോ​​ര്‍പ​​റേ​​ഷ​​നാ​​ണ് നി​​ര്‍മാ​​ണ ചു​​മ​​ത​​ല ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. 1800 ച​​തു​​ര​​ശ്ര​യ​​ടി​​യാ​​ണ് വി​​സ്തീ​​ര്‍ണം. ഭാ​​വി​​യി​​ല്‍ ര​​ണ്ടു നി​​ല​​ക​​ള്‍കൂ​​ടി കൂ​​ട്ടി​​ച്ചേ​​ര്‍ക്ക​​ത്ത​​ക്ക​വ​​ണ്ണ​​മാ​​ണ് ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ്യു​ന്ന​​ത്. ഡി​​വൈ​​എ​​സ്പി റൂം, ​​റി​​സ​​പ്ഷ​​ന്‍, ശൗ​​ചാ​​ല​​യ​​ങ്ങ​​ള്‍, റെ​​ക്കോ​​ര്‍ഡ്‌​​സ് റൂം, ​​വി​​ശ്ര​​മി​​ക്കാ​​നു​​ള്ള സ്ഥ​​ലം, ക​മ്പ്യൂട്ട​​ര്‍ റൂം, ​​കാ​​ര്‍പോ​​ര്‍ച്ച്‌, വ​​രാ​​ന്ത തു​​ട​​ങ്ങി​​യ​​വ​​യാ​​യി​​രി​​ക്കും കെ​​ട്ടി​​ട​​ത്തി​​ലെ സൗ​​ക​​ര്യ​​ങ്ങ​​ള്‍. ആ​​റു​​മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ നി​​ര്‍ മാ​​ണം പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കു […]

നഗരസഭയിലെ വഴിവിട്ട ഭരണം; കോട്ടയം നഗരസഭ ഓഫിസിന് മുന്നിൽ ഇന്ന് രാവിലെ പത്തിന് എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും

സ്വന്തം ലേഖിക കോട്ടയം: കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. നഗരസഭയിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവരാനും നഗരത്തിൻ്റെ വികസനം ഉറപ്പാക്കാനുമായാണ് ഇന്ന് രാവിലെ പത്തു മണിയ്ക്ക് എൽഡിഎഫ് നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. വാർഷിക പദ്ധതി യഥാസമയം നടപ്പാക്കുക, പദ്ധതികൾ അട്ടിമറിക്കുന്ന ഭരണസമിതിയുടെ ഗൂഡ നീക്കം അവസാനിപ്പിക്കുക, നാടിന്റെ വികസനം അട്ടിമറിക്കുന്ന ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക, കണ്ടിജെന്റ് ജീവനക്കാരുടെ നിയമനം എത്രയും വേഗം നടപ്പാക്കുക, ജീവനക്കാരുടെ നിയമനം അഴിമതിയ്ക്കു വേണ്ടി നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക, ചെയർപേഴ്‌സണിന്റെ ധിക്കാരപരമായ പെരുമാറ്റം […]

കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ; ഉന്നതതല യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് റജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളം 1,40,000ത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പൊതുമുതൽ നശീകരണവും അക്രമവും സംഭവിക്കാത്ത സമരങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഏതൊക്കെ കേസുകൾ […]

നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന 67 അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ​ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന 67 അശ്ലീലസൈറ്റുകള്‍ 67 അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.പൂണെ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വൈബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്. 2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേ​ന്ദ്രസര്‍ക്കാറിന് ഉത്തരവിടാം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുമുണ്ട്. മുൻപും കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധനം […]

കായംകുളത്ത് ബാറിൽ നിന്ന് രണ്ട് ലക്ഷം രൂപ കവർന്ന കേസ്; മുൻ പാചകക്കാരനും സുഹൃത്തും പിടിയിൽ

കായംകുളം: ബാറിൽ നിന്നു രണ്ട് ലക്ഷം രൂപ കവർന്ന കേസിൽ മുൻ പാചകക്കാരനും സുഹൃത്തും പിടിയിൽ. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാറിലെത്തി മദ്യപിച്ച ശേഷം ഒന്നാം നിലയിലെ അക്കൗണ്ട്സ് മുറിയിൽ കയറിയാണ് മേശയുടെ ഡ്രോയിൽ നിന്നു രണ്ട് ലക്ഷത്തോളം രൂപ അനീഷ് മോഷ്ടിച്ചത്. മുറിക്ക് സമീപം പതുങ്ങി നിന്ന […]

പാലക്കാട്‌ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയില്‍ മാരകമയക്കു മരുന്നായ 6.5 ഗ്രാം എം.ഡി.എം.യും 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശി അരുണ്‍ കൃഷ്ണ(24)യാണ് പിടിയിലായത്. ട്രെയിന്‍ മാര്‍ഗം ഷൊര്‍ണൂരില്‍ വന്നിറങ്ങി പട്ടാമ്ബി ഭാഗത്തേക്ക് ബസ് മാര്‍ഗം കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിനു അന്താരാഷ്ട്ര വിപണിയില്‍ 75,000 ത്തില്‍ അധികം രൂപ വില വരും. ആര്‍.പി.എഫ്. ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്‌സൈസ് ഇന്റലിജിന്‍സ് ബ്രാഞ്ചും ഷൊര്‍ണുര്‍ ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്റ്റേഷനിലെ […]