play-sharp-fill

തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണ് ;കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ച് തരൂര്‍; നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ എന്ന ഹാഷ്ടാഗില്‍ പ്രചരണ ക്യാമ്പെയിനും തുടക്കം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്തെത്തിയായിരുന്നു ഉച്ചയ്ക്ക് 12.15ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണെന്ന് തരൂര്‍ പ്രതികരിച്ചു. ‘നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണ്. സോണിയാജിയുടെ മാര്‍ഗനിര്‍ദേശങ്ങളെയും, കാഴ്ച്ചപ്പാടിനെയും അഭിനന്ദിക്കുന്നു’, തരൂര്‍ ട്വീറ്റില്‍ പറയുന്നു. നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ […]

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കോട്ടയം ജില്ലാ സ്വാഗത സംഘ രൂപികരണം, പ്രവർത്തക സമിതിയോ​ഗവും നടത്തി

കോട്ടയം: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ജില്ലാ സ്വാഗത സംഘ രൂപികരണം നടത്തി. മണർകാട് വിജയപുരം ബാങ്ക് ഓഡിറ്റേറിയൽ വെച്ച് നടന്ന യോ​ഗം ജില്ലാ പ്രസിഡന്റ് അജോ ചെറിയാൻ അധ്യക്ഷത വഹിച്ചു , ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ സ്വാഗതവും, ജില്ല സ്വാഗത സംഘ രുപികരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി തോമസ് ജോണും നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണവും , ഷാജി റ്റി.റ്റി, സ്വാഗത സംഘ രുപികരണവും കെ. എൻ ഷാജി, സംഘടന വിശദികരണവും […]

മലപ്പുറത്ത് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ റി​ട്ട.​ഫോറസ്ററ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പൂ​ക്കോ​ട്ടും​പാ​ടം: റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ റി​ട്ട.​ഫോ​റ​സ്റ്റ​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൂ​ക്കോ​ട്ടും​പാ​ടം പ​റമ്ബ എ.​വി.​ഭ​വ​നി​ലെ എ​സ്.​വി​ജ​യ​നാ​ണ് (58) മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ പ​റമ്ബ പ​ള്ളി​ക്ക് സ​മീ​പം നാ​ട്ട​ക്ക​ല്ലി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്, പൂ​ക്കോ​ട്ടും​പാ​ടം പൊലീ​സ് സ്ഥലത്തെത്തി മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നി​ലമ്ബൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: അ​നി​ത (അ​ധ്യാ​പി​ക ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, പൂ​ക്കോ​ട്ടും​പാ​ടം). മ​ക്ക​ള്‍: അ​നൂ​ജ്, ലെ​നീ​ഷ്.

സർക്കാർ നിർദ്ദേശം തള്ളി കെ.സി.ബി.സി; ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സർക്കാർ നിർദ്ദേശം തള്ളി കെ.സി.ബി.സി. ഒക്ടോബർ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കണം.കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്..ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെ.സി ബി സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ഞായറാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്താൻ വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.

അർധവാർഷിക കണക്കെടുപ്പ്; ബിവറേജസ് ഔറ്റ്ലെറ്റുകൾ ഇന്നുരാത്രി ഏഴിന് അടയ്ക്കും

തിരുവനന്തപുരം: അർധവാർഷിക കണക്കെടുപ്പ് പ്രമാണിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകൾ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് അടയ്ക്കും. ഒക്ടോബർ ഒന്ന്, ഗാന്ധിജയന്തി ദിവസങ്ങളിലെ അവധികൾക്കുശേഷം തിങ്കളാഴ്ച തുറക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലും കണക്കെടുപ്പ് നടക്കും.

നവജാത ശിശു മരിച്ചത് ഡോക്ടറുടെ അനാസ്ഥ ;അടൂർ സർക്കാർ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ

അടൂർ : ഗവൺമെന്റ് ആശുപത്രിയിൽ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കൾ. കൊല്ലം ഐവർകാല നടുവിൽ, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയ്യാറായില്ല എന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം രേഷ്മയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നൽകിയ ശേഷം ലേബർറൂമിൽ പ്രവേശിപ്പിച്ചു. തുടർന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ […]

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ്; വിദേശത്ത് നിന്ന് കാസർകോട് എത്തിയ 37കാരന് രോഗബാധ സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് […]

ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം ;ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർപ്പാക്കി ; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. അഭിമുഖത്തിനിടെ, അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ പൊലീസ് നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ […]

അഖിലഭാരത അയ്യപ്പ സേവാ സംഘം കേരള സ്റ്റേറ്റ് കൗൺസിൽ സംസ്ഥാന നേതൃത്വ സമ്മേളനവും വാർഷിക പൊതുയോഗവും നടത്തുന്നു ; ഒക്ടോബർ 2ന് കോട്ടയത്ത് നടക്കുന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

കോട്ടയം: അഖിലഭാരത അയ്യപ്പ സേവാ സംഘം കേരള സ്റ്റേറ്റ് കൗൺസിൽ സംസ്ഥാന നേതൃത്വ സമ്മേളനവും വാർഷിക പൊതുയോഗവും കോട്ടയത്ത് നടക്കും. 2022 ഒക്ടോബർ 2 ഞായറാഴ്ച ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. അയ്യപ്പസേവാസംഘം ദേശീയ പ്രസിഡൻറ് കെ. അയ്യപ്പൻ, ദേശീയ ട്രഷറർ എം വിശ്വനാഥൻ, സ്റ്റേറ്റ് പ്രസിഡന്റ് പി നരേന്ദ്രൻ നായർ, സ്റ്റേറ്റ് സെക്രട്ടറി ഇ കൃഷ്ണൻ നായർ, സ്റ്റേറ്റ് ട്രഷറർ പി വി സുരേഷ് തുടങ്ങി ദേശീയ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. വാർഷിക പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ. എ ഉദ്ഘാടനം […]

പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തി; സർക്കാർ ആശുപത്രിക്കകത്ത് വച്ച് യുവതിയെ തെരുവുനായ കടിച്ചു! സംഭവം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ചികിത്സ തേടിയെത്തിയ യുവതിക്ക് സർക്കാർ ആശുപത്രിക്കകത്ത് വച്ച് തെരുവുനായയുടെ കടിയേറ്റു . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത് . പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയതിന് പിന്നാലെയായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്.അപര്‍ണയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു