play-sharp-fill

രാജ്യത്ത് പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില കുറച്ചു; വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 198 രൂപയാണ് കുറഞ്ഞത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 198 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം ജൂണില്‍ വാണിജ്യ സിലിണ്ടര്‍ നിരക്ക് 135 രൂപ കുറച്ചിരുന്നു. ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 198 രൂപ കുറഞ്ഞപ്പോള്‍ മുംബൈയില്‍ 190.50 രൂപയും, ചെന്നൈയില്‍ 187 രൂപയും കുറഞ്ഞു. കൊല്‍ക്കത്തയില്‍ എല്‍ പി ജി സിലിണ്ടറിന് 182 രൂപ കുറഞ്ഞു. പെട്രോളിയം […]

എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗം; ഇത് ചെയ്ത സിപിഎം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഇ പി ജയരാജൻ; സിസിടിവിയില്‍ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെ; തിരിച്ചടിച്ച് കെ സുധാകരന്‍

സ്വന്തം ലേഖകൻ കണ്ണൂർ: എകെജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച്‌ നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദര്‍ശന പ്രാധാന്യം ഇല്ലാതാക്കാന്‍ ആണ് സി പി എം ശ്രമം. ക്യാമറകളില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു. അക്രമം നടന്ന ഉടന്‍ അവിടെ എത്തിയ ഇ പി ജയരാജന്‍ എങ്ങനെയാണ് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ […]

എ.കെ.ജി സെന്‍റര്‍ ബോംബേറ്: തുടർ ആക്രമണങ്ങൾ തടയാന്‍ പൊലീസിന് ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തുടർ ആക്രമണങ്ങൾ തടയാൻ പൊലീസിന് ജാഗ്രത നിർദേശം നൽകി. കെ.പി.സി.സി ഓഫിസായ ഇന്ദിരാഭവൻ്റെ സുരക്ഷ വർധിപ്പിച്ചു. സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി. പ്രസിഡൻ്റ് കെ സുധാകരൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ വീടുകൾക്കും സംരക്ഷണം ശക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ അധികസുരക്ഷയ്ക്കാ‌യി കൂടുതൽ പൊലീസിനെ വിന്യസിച്ചു. അതേസമയം, ബോംബാക്രമണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഒരു മണിയോടെ […]

” മകന് പ്രായപൂര്‍ത്തിയായി; അച്ഛന്‍ ആരെന്ന് അവന്‍ അറിയണം; ഡിഎന്‍എ ഫലം ഉടന്‍ പുറത്തുവിടണം”; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച്‌ ബിഹാര്‍ സ്വദേശിനി; മുംബൈ കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി

സ്വന്തം ലേഖിക മുംബൈ: പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം ശക്തമാക്കി ഇരയായ ബിഹാര്‍ സ്വദേശിനി. ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ബോംബെ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഇക്കാര്യം സംബന്ധിച്ച്‌ മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു കോവിഡ് ലോക്ഡൗണ്‍ മൂലം പരിഗണിച്ചിരുന്നില്ല. ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം […]

കോട്ടയം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ത്തു; സംഭവം അർദ്ധരാത്രി; ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം; സംസ്ഥാനത്ത് വ്യാപകമായി ആക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്; വീഡിയോ ഇവിടെ കാണാം..

സ്വന്തം ലേഖിക കോട്ടയം: അര്‍ദ്ധരാത്രി സിപിഎം പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടയിൽ കോട്ടയം ഡിസിസി ഓഫീസിന് നേരെ കല്ലേറ്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വീഡിയോ ഇവിടെ കാണാം; പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രാവിലെയാണ് ഇത് അറിഞ്ഞത്. ആരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ തിരുവനന്തപുരത്തും ആലപ്പുഴയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. രാത്രി ഒന്നരയോടെ ഡിവൈഎഫ്‌ഐ […]

ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളുടെ നി​​​രോ​​​ധ​​​നം ; ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ ; നി​​​രോ​​​ധി​​​ച്ച പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇവ

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള​​​ള നി​​​ശ്ചി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കാ​​ണു നി​​​രോ​​​ധ​​​നം. നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കും. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​മേ 2020 ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും നി​​​രോ​​​ധ​​​ന​​​ത്തി​​​ൻറെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും. തു​​​ട​​​ക്ക​​​ത്തി​​​ൽ 10,000 രൂ​​​പ മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ പി​​​ഴ […]

അ​​​​​​തി​​​​​​ര​​​​​​മ്പുഴ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ ക​​​​​​ഞ്ചാ​​​​​​വ് മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു മാ​​​​​​ഫി​​​​​​യ ത​​​​​​ഴ​​​​​​ച്ചു​ വ​​​​​​ള​​​​​​രു​​​​​ന്നു; ഒത്താശ ചെയ്യുന്നത് ഭര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യി​​​​​ല്‍​​​​​പ്പെ​​​​​ട്ട ചി​​ല രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​ നേ​​​​​​താ​​​​​​ക്ക​​​​​​ളും; നാട്ടുകാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥ; നോക്കുകുത്തിയായി പൊലീസും

സ്വന്തം ലേഖിക കോ​​​​​​ട്ട​​​​​​യം: അ​​​​​​തി​​​​​​ര​​​​​​മ്പുഴ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ ക​​​​​​ഞ്ചാ​​​​​​വ് മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു മാ​​​​​​ഫി​​​​​​യ ത​​​​​​ഴ​​​​​​ച്ചു​ വ​​​​​​ള​​​​​​രു​​​​​​ന്ന​​താ​​യി ആ​​ക്ഷേ​​പം. മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു​ മാ​​​​​​ഫി​​​​​​യ​​​​​​യ്ക്കു വെ​​​​​​ള്ള​​​​​​വും വ​​​​​​ള​​​​​​വും ന​​​​​​ല്‍​​​​​​കി ത​​​​​​ഴ​​​​​​ച്ചു​​​​​​വ​​​​​​ള​​​​​​രാ​​​​​​ന്‍ അ​​​​​​വ​​​​​​സ​​​​​​ര​​​​​​മൊ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തു ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യി​​​​​ല്‍​​​​​പ്പെ​​​​​ട്ട ചി​​ല രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​ നേ​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​ണെ​​​​​ന്നാണ് നാ​​​​​​ട്ടു​​​​​​കാ​​​​​​ര്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നത്. മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു വി​​​​​​ല്പ​​​​​​ന​​​​​ക്കാ​​​​​​രാ​​​​​​യ യു​​​​​​വാ​​​​​​ക്ക​​​​​​ള്‍​​​​​​ക്കെ​​​​​​തി​​​​​​രേ പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളൊ​​​​​​ന്നും ഉ​​​​​​യ​​​​​​രാ​​​​​​തെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​മൊ​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തും നേ​​​​​​താ​​​​​​ക്ക​​​​​​ള്‍ ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. നാ​​​​​​ല്പ​​​​​​ത്തി​​​​​​മ​​​​​​ല, അ​​​​​​തി​​​​​​രമ്പുഴ ച​​​​​​ന്ത​​​​​​ക്കു​​​​​​ളം പ​​​​​​രി​​​​​​സ​​​​​​രം, ഏ​​​​​​റ്റൂ​​​​​​മാ​​​​​​നൂ​​​​​​ര്‍ ഐ​​​​​​ടി​​​​​​ഐ​​ക്കു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള വി​​​​​​ജ​​​​​​ന​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍, ആ​​​​​​ന​​​​​​മ​​​​​​ല വാ​​​​​​യ​​​​​​ന​​​​​​ശാ​​​​​​ല, തോ​​​​​​ട്ട​​​​​​നാ​​​​​​നി പ്ര​​​​​​ദേ​​​​​​ശം, പാ​​​​​​റ​​​​​​മാ​​​​​​ക്ക​​​​​​ല്‍, വേ​​​​​​ദ​​​​​​ഗി​​​​​​രി, റെ​​​​​​യി​​​​​​ല്‍​​​​​​വേ ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന സ്റ്റേ​​​​​​ഷ​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ എ​​​​​ല്ലാം ക​​​​​​ഞ്ചാ​​​​​​വു ക​​​​​​ച്ച​​​​​​വ​​​​​​ട​​​​​​ക്കാ​​​​​​രു​​​​​​ടെ സ​​​​​​ങ്കേ​​​​​​ത​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. പൊലീ​​​​​​സ് ച​​​​​​ട​​​​​​ങ്ങി​​​​​​നു​ വ​​​​​​ന്നു […]

മീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് രജനീകാന്തും രംഭയും ഖുശ്‌ബുവുമടക്കമുള്ള സിനിമാ പ്രവർത്തകർ

സ്വന്തം ലേഖകൻ ചെ​ന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും ബെംഗളൂരുവിൽ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിലാണ് സംസ്‌ക്കാരം നടന്നത്. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും മീനയുടെ സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മലയാള ചലച്ചിത്രതാര സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നടൻ കൈലാഷ് പുഷ്പചക്രം സമർപ്പിച്ചു. രംഭ, ഖുശ്‌ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്‌നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ […]

ന്യുനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നി‍ര്‍ദ്ദേശമുണ്ട്. വടക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. ശക്തമായ കാലവര്‍ഷക്കാറ്റിനൊപ്പം കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര‌ തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുമാണ് ഈ ദിവസങ്ങളില്‍ മഴ കനക്കുന്നതിന് കാരണം.

തൃശൂരിലും പേ വിഷബാധയേറ്റ് ഒരു മരണം; മരിച്ചത് തൃശൂർ പെരിഞ്ഞനം കോവിലകം സ്വദേശി ഉണ്ണികൃഷ്ണൻ; ഉണ്ണികൃഷ്ണന് നായക്കുട്ടിയുടെ കടിയേറ്റത് മൂന്ന് മാസം മുൻപ്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലും പേ വിഷബാധയേറ്റ് ഒരു മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മൂന്ന് മാസം മുൻപാണ് ഉണ്ണികൃഷ്ണന് നായക്കുട്ടിയുടെ കടിയേറ്റത്. നായ പിന്നീട് ചാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും […]