play-sharp-fill

‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി..!’ പ്രഭാകരസുതനേ ബിജുവേ..മറ്റുള്ളവരെ നിഗ്രഹിക്കാന്‍ തുനിയരുതെന്ന് അപേക്ഷ; കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെ ഫ്ലക്സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി’. കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുമ്പില്‍ സി.ഐ.ടി.യു യൂണിയന്റെ പേരിൽ സമരമുഖത്ത് വച്ചിരിക്കുന്ന ഫ്ലക്സ് ചർച്ചയാകുന്നു. കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെയാണ് ഫ്ലക്സ്. അങ്ങ് കക്കുന്നതില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ട മൂര്‍ത്തേ. അങ്ങ് നിര്‍ദ്ദേശിച്ച പ്രകാരം ഞങ്ങള്‍ സമര്‍പ്പിച്ച ജോലിയ്ക്കുള്ള കൂലി..അത് തരണം. പ്രഭാകര സുതനേ.. ബിജുവേ അങ്ങയുടെ കിങ്കരന്മാര്‍ രക്തത്തിനായി ദാഹിക്കുന്നെന്നറിയാമെന്നും ഞങ്ങളുടെ രക്തത്തിനായി അവര്‍ വട്ടം ചുറ്റുന്നുകയാണെന്നും ഫ്ലെക്സിൽ കുറിച്ചിട്ടുണ്ട്. ഫ്ലെക്സിലെ കുറിപ്പ് ഇങ്ങനെ.. ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂര്‍ത്തി, ഞങ്ങളെ കടാക്ഷിക്കണേ..60 ദിവസങ്ങളായി […]

മഹാനായ എ.കെ.ജിയുടെ പേരിലുള്ള മന്ദിരം ജനങ്ങളുടെ വികാരമാണ്; ആക്രമണത്തിന് പിന്നിൽ കുത്തിനോവിക്കാനുള്ള ഗൂഢലക്ഷ്യം; കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാനായ എ.കെ.ജിയുടെ പേരിലുള്ള മന്ദിരം ജനങ്ങളുടെ വികാരമാണ്. അതിനെ കുത്തിനോവിക്കാനുള്ള ഗൂഢലക്ഷ്യം ആക്രമണത്തിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ […]

കൈവെട്ടും കാൽ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും; അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനം

  സ്വന്തം ലേഖിക ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം . എച്ച് സലാം എം എൽ എയുടെ നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം. കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതെ സമയം കോഴിക്കോട് എ .കെ. ജി സെന്‍ററിനു നേരെ നടന്ന സ്ഫോടകവസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി […]

വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം രാത്രിയിൽ മുറിച്ചു കടത്താൻ ശ്രമിച്ചു; വീട്ടുകാര്‍ ഉണര്‍ന്നതോടെ കവർച്ചാ സംഘം ഓടി രക്ഷപെട്ടു;പോലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക കൊല്ലം: കുളത്തുപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം രാത്രിയിൽ മുറിച്ചു കടത്താൻ ശ്രമിച്ചു. വീട്ടുകാര്‍ ഉണര്‍ന്നതോടെ കവർച്ചാ സംഘം ഓടി രക്ഷപെട്ടു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു ചന്ദനക്കാവ് സ്വദേശി ഡാനിയേലിന്‍റെ വീട്ടുമുറ്റത്ത് നിന്ന 20 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് മോഷ്ട്ടാക്കള്‍ മുറിച്ചിട്ടത്. മരം മുറിക്കുന്ന ശബ്ദം കേട്ട സമീപവാസിയായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ബഹളം വച്ചു. വീട്ടുകാര്‍ ഉണര്‍ന്നതോടെ കവര്‍ച്ച സംഘം മുറിച്ചിട്ട ചന്ദന മരം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ […]

വീഡിയോ കോളിൽ ഉപയോക്താക്കൾക്ക് ‘അ‌വതാർ’ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

സ്വന്തം ലേഖകൻ പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. വീഡിയോ കോളിൽ ഉപയോക്താക്കൾക്ക് അ‌വതാർ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് പുതിയ ഫീച്ചർ. വീഡിയോ കോളിലാണ് പുത്തൻ അ‌പ്ഡേഷൻ. വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. പുതിയ അ‌പ്ഡേഷൻ വരുന്നതോടെ വാട്സ് ആപ്പ് വീഡിയോ കോളുകൾക്കിടയ്ക്ക് ഉപയോക്താക്കൾക്ക് അ‌വരവരു​ടെ അ‌വതാറിലേക്ക് മാറാം. ആപ്പിൾ ഇക്കോസിസ്റ്റത്തിൽ ഇത്തരത്തിലുള്ള മെമോജി ലഭ്യമാണ്. വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അവതാർ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം അവതാർ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉടനെ വാട്സാപ്പ് അവതരിപ്പിച്ചേക്കും. ഒരു […]

കാമുകനൊപ്പം പോയ ഭാര്യയോടുള്ള വിരോധം; പെണ്‍മക്കളെ കൊലപ്പെടുത്തി പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു, ഓട്ടോയുമായി നഗരം ചുറ്റി ; മുപ്പത്തിനാലുകാരനായ പിതാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കല്‍ബുറഗി : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബുറഗിയിലാണ് സംഭവം. ബാംബൂ ബസാറിലെ ഭോവി ഗല്ലിയിലെ താമസക്കാരനായ ലക്ഷ്‌മികാന്തയാണ് (34) സോണി (11), മായുരി (9) എന്ന തന്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഓട്ടോ ഡ്രൈവറായ ലക്ഷ്‌മികാന്തയും അഞ്ജലിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാല് മക്കളാണ്. നാലുമാസം മുന്‍പാണ് അഞ്ജലി മറ്റൊരു യുവാവിനൊപ്പം പോയത്. ഇത് പ്രതിക്ക് കടുത്ത മാനസിക ആഘാതം സൃഷ്‌ടിച്ചിരുന്നു. നാല് മാസങ്ങള്‍ക്കു മുന്‍പ് […]

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു ;യുവാവ് പിടിയിൽ

  സ്വന്തം ലേഖിക   തിരുവനന്തപുരം : വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂവാറില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസുള്ള പെണ്‍കുട്ടിയ്ക്കു നേരെയാണ് പട്ടാപ്പകല്‍ അതിക്രമം നടന്നത്.     തിരുപുറത്തൂര്‍ പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് കോട്ടേജില്‍ തത്ത എന്നുവിളിക്കുന്ന അനുകുമാര്‍ ( 35) ആണ് പെണ്‍കുട്ടിയെ അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായത്. പൂവാര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.     കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 […]

നബി വിരുദ്ധ പരാമർശം ; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.കോടതിയുടെ പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമർശിച്ചു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.അറസ്റ്റ് നടക്കാത്തത് നൂപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് […]

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി; 1500 പൊലീസുകാരെ ജില്ലയിൽ വിന്യസിച്ചു; വയനാട് ജില്ലയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പൊലീസ്

സ്വന്തം ലേഖകൻ വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററിൽ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്നും ​കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ […]

ബസില്‍ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ്​ പിടിയില്‍

  സ്വന്തം ലേഖിക വെ​ള്ള​റ​ട: ബ​സി​ല്‍ പെ​ണ്‍കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ്​ പി​ടി​യി​ല്‍. പ​ന​ച്ച​മൂ​ട് വെ​ട്ടു​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ എ​ബി​ന്‍ രാ​ജ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.   വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​കാ​ര​ക്കോ​ണ​ത്താ​ണ് സം​ഭ​വം.വെ​ള്ള​റ​ട​യി​ല്‍ നി​ന്ന്​ ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ സ​മീ​പ​ത്തു​ചെ​ന്ന് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.     പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് ബ​സ് നി​ര്‍ത്തു​ക​യും വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മെ​ത്തി​യാ​ണ് എ​ബി​ന്‍ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. […]