കോട്ടയം ഫിലിം സൊസൈറ്റിയുടെ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേള സിഎംഎസ് കോളേജിൽ ജൂലൈ എട്ട്, ഒൻപത് തീയതികളിൽ; പ്രവേശനം സൗജന്യം
സ്വന്തം ലേഖിക കോട്ടയം: മലയാളത്തിലെ ഉത്തമ സിനിമയുടെ പ്രകാശമാനമായ അദ്ധ്യായമാണ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര ജീവിതം. അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ,കോട്ടയം ഫിലിം സൊസൈറ്റിയും സി എം എസ് കോളേജും ദ്വിദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന് ആദരവ് അർപ്പിക്കുകയാണ്. അടൂരിന്റെ പ്രസിദ്ധമായ ആറ് സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റൽ പ്രിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് 2022 ജൂലൈ 8 ,9 തീയതികളിൽ സംഘടിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമേള ,അടൂർ ചിത്രങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന കോട്ടയത്തെ ആസ്വാദകർക്ക് അപൂര്‍വ്വമായ ദൃശ്യവിരുന്നായിരിക്കും. ജൂലൈ 9 നു […]