വൈദ്യുതി നിരക്ക് വർധന: വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയും വർധനയാണു ശുപാർശ ചെയ്‌തിരിക്കുന്നത്. ഒരു യൂണിറ്റിന് 99 പൈസ ഇതിൽനിന്നെല്ലാം ബോർഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണ് ശുപാർശ. ഫിക്‌സഡ് ചാർജ് സിംഗിൾ ഫേസിൽ ഇരട്ടി വർധിപ്പിക്കണമെന്നാണ് ശുപാർശ. ത്രീഫേസിൽ ഇരട്ടിയിലേറെ വർധനയും. വ്യവസായങ്ങൾക്കുള്ള ഫിക്‌സഡ് […]

വരുന്നു ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോ കറൻസി. സ്ഥിരീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ നടന്ന ബജറ്റ് അവതരണത്തിൽ സ്ഥിരീകരിച്ചു. ബിറ്റ്‌കോയിനും മറ്റ് ജനപ്രിയ ക്രിപ്റ്റോ കറൻസികൾക്കും പിന്നിലെ സാങ്കേതികവിദ്യയായ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ആർബിഐയുടെ ഡിജിറ്റൽ കറൻസി. ബിറ്റ്‌കോയിന്റെയും മറ്റ് ക്രിപ്‌റ്റോ ടോക്കണുകളുടെയും ഭാവിയെക്കുറിച്ച് ഒരു വ്യക്തതയും നൽകാതെ, 2022-23 ഓടെ ഡിജിറ്റൽ രൂപ ഇഷ്യൂ ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. “ഡിജിറ്റൽ കറൻസി കൂടുതൽ കാര്യക്ഷമവും വിലകുറഞ്ഞതുമായ കറൻസി മാനേജ്മെന്റ് സിസ്റ്റത്തിലേക്കും നയിക്കും. അതിനാൽ 2022-23 മുതൽ റിസർവ് ബാങ്ക് […]

ആലപ്പുഴയിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ; തീ കൊളുത്തി മരിച്ചതെന്ന് സൂചന; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിഴക്കേമുറി കലാഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ പ്രസന്ന(52), മക്കളായ കല(33),മിന്നു(32) എന്നിവരാണ് മരിച്ചത്. ആലപ്പുഴ താമരക്കുളത്താണ് സംഭവം. വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രസന്നയുടെ മക്കൾക്ക് മാനസിക വൈകല്യമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയേറ്റർ ഉടൻ തുറക്കാനാവില്ല; അടച്ചിട്ടുള്ള എ സി ഹാളുകളിൽ രണ്ടുമണിക്കൂറിലധികം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം കൂട്ടും; ജിമ്മുകളിലും നീന്തൽക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സർക്കാർ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയേറ്റർ ഉടൻ തുറക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ടുള്ള എ സി ഹാളുകളിൽ രണ്ടുമണിക്കൂറിലധികം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം കൂട്ടുമെന്ന് സർക്കാർ അറിയിച്ചു. തീയറ്ററുകൾ അടച്ചിടുന്നതിനെതിരെയുള്ള ഹർജിയിലാണ് സർക്കാരിന്റെ മറുപടി. തീയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മാളുകളിലും നിയന്ത്രണങ്ങളുണ്ട്. ജിമ്മുകളിലും നീന്തൽക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ […]

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് രാജ്യത്ത് ഉടന്‍ പുറത്തിറക്കും; ഡിജിറ്റല്‍ സൗകര്യങ്ങളുമായി അങ്കണവാടികള്‍

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കുകയാണ് പദ്ധതികൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ആധുനിക പാസ്‌പോര്‍ട്ട് രാജ്യത്ത് ഉടന്‍ പുറത്തിറക്കും.സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികൾ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ട് സഹായകരമാകുമന്നാണ് വിലയിരുത്തല്‍. കൂടാതെ പാസ്‌പോര്‍ട്ട് സംബന്ധമായ […]

തൂപ്പുകാരി എം ജി യൂണിവേഴ്സിറ്റി അടക്കിഭരിക്കുന്ന നിലയിലേക്കെത്തിയതിനു പിന്നിൽ മുൻ മന്ത്രിയോ? മന്ത്രിയുടെ പി എ ആയിരുന്നയാൾ എൽസിയുടെ വലംകൈ; ”പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”; എൽസിയുടെ ഈ കൂസലില്ലായ്മ നേതാവ് സംരക്ഷിക്കുമെന്ന ഉറപ്പിലോ? ; എൽസിയുടെ ഭർത്താവ് മെഡിക്കൽ കോളേജ് ഭാ​ഗത്തെ കൊള്ളപലിശക്കാരൻ; കൈക്കൂലിപണം ഇറക്കിയത് ബ്ലേഡ് ബിസിനസിൽ

സ്വന്തം ലേഖകൻ കോട്ടയം: തൂപ്പുകാരി എം ജി യൂണിവേഴ്സിറ്റി അടക്കിഭരിക്കുന്ന നിലയിലേക്കെത്തിയതിനു പിന്നിൽ മുൻ മന്ത്രിയെന്ന് സൂചന. മന്ത്രിയുടെ പി എ ആയിരുന്നയാൾ എൽസിയുടെ വലംകൈയ്യാണ്. ഒന്നേകാല്‍ ലക്ഷം രൂപ എല്‍സി ബാങ്കിലേക്ക് കൈക്കൂലിയായി വാങ്ങണമെങ്കില്‍ രക്ഷിക്കാന്‍ ശക്തരായ ആളുകൾ പിന്നിലുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ലക്ഷങ്ങൾ കൈക്കൂലി നല്കിയാൽ ‌പരീക്ഷ തോറ്റ ഒരു വിദ്യാര്‍ത്ഥി എംബിഎക്കാരനാകും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോ​ഗിച്ച്‌ അവര്‍ കേരളത്തിന് അകത്തോ പുറത്തോ നല്ല ശമ്പളം വാങ്ങുന്ന ജോലി നേടും. എല്‍സിക്ക് ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ ഏത് മന്ദബുദ്ധിക്കും […]

ഡയമണ്ടുകളുടെയും രത്‌നങ്ങളുടെയും കസ്റ്റംസ് നികുതി അഞ്ചുശതമാനമായി കുറയ്ക്കും; ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം; കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കും

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, വജ്രം, രത്‌നങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് കേന്ദ്ര ബജറ്റ്. മുറിച്ചതും തിളക്കം കൂട്ടിയതുമായ ഡയമണ്ടുകളുടെയും രത്‌നങ്ങളുടെയും കസ്റ്റംസ് നികുതി അഞ്ചുശതമാനമായി കുറയ്ക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശം. വെര്‍ച്വല്‍ കറന്‍സ് അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം […]

ഓപ്പറേഷൻ ഡാഡ്; മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ പുതുനഗരം : അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട 5. 71 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , പുതുനഗരം പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നലെ രാത്രി പെരുവെമ്പ് , അപ്പളം എന്ന സ്ഥലത്താണ് കാറിൽ വിൽപ്പനക്കെത്തിയ പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത് . പ്രതി ഒറ്റപ്പാലം, തോട്ടക്കര സ്വദേശി ആഷിക്ക്(27) ആണ് അറസ്റ്റിലായത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ കാറിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് രീതി. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിക്ക് […]

ബജറ്റ് 2022; കാർഷിക, ഗ്രാമീണ സംരംഭങ്ങൾക്ക് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിന് നബാർഡ് വഴി ഫണ്ട് ലഭ്യമാക്കും; വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യൽ, കീടനാശിനികൾ, പോഷകങ്ങൾ എന്നിവ തളിക്കുന്നതിന് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാർഷിക, ഗ്രാമീണ സംരംഭങ്ങൾക്ക് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിന് നബാർഡ് വഴി ഫണ്ട് ലഭ്യമാക്കും. സ്റ്റാർട്ടപ്പുകൾ എഫ്പിഒകളെ പിന്തുണയ്ക്കുകയും കർഷകർക്ക് സാങ്കേതികവിദ്യ നൽകുകയും ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ, പോഷകങ്ങൾ എന്നിവ തളിക്കുന്നതിന് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ദേശീയ പാത വികസിപ്പിക്കും. നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു ‘ബാറ്ററി സ്വാപ്പിംഗ് പോളിസി’ കൊണ്ടുവരും

വാവ സുരേഷ് അപകടനില തരണം ചെയ്തു; ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിൽ; ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി; മെഡിക്കൽ ബോർഡിന്റെ ബുള്ളറ്റിൻ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്‌തെന്ന് മന്ത്രി വി എൻ വാസവൻ. കൈകാലുകൾ അനങ്ങി തുടങ്ങിയിട്ടുണ്ടെന്നും, വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽവച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ നൽകുന്നുണ്ട്. ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ടെന്നും, ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ ബുള്ളറ്റിൻ […]