play-sharp-fill

സോഷ്യൽ മീഡിയയിൽ കുളിസീനിട്ട് അനാർക്കലി മരക്കാർ..! സിനിമയിൽ അവസരം കുറഞ്ഞതിനാലാണ് കുളിസീൻ പോസ്റ്റ് ചെയ്തതെന്നു സോഷ്യൽ മീഡിയയിൽ വിമർശനം

തേർഡ് ഐ ബ്യൂറോ കൊച്ചി: ലോക്ക് ഡൗൺ എത്തിയതോടെ നടിമാരിൽ പലരും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ തങ്ങളുടെ ചിത്രങ്ങളും വാർത്തകളും വിവരങ്ങളുമാണ് ഇവർ പലപ്പോഴും പങ്കു വയ്ക്കുക. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും പതിവുമാണ്. ഇതിനിടെയാണ് ഇപ്പോൾ നടി അനാർക്കലി മരയ്ക്കാറുടെ വിവാദമായ കുളിസീൻ വൈറലായി മാറിയത്. യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരംഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുറത്തു വിട്ട ചിത്രമാണ് വൈറലായി മാറിയത്. ആനന്ദത്തിനുശേഷം […]

പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം തുടരാൻ യു.ഡി.എഫ്: ശബരിമല തന്നെ നിയമസഭയിലും ആയുധമാക്കും; നിയമനിർമാണം നടത്തുമെന്നും ചർച്ചയാക്കുമെന്നും കുഞ്ഞാലിക്കുട്ടി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ശബരിമലയും – രാഹുൽ ഗാന്ധിയും ഒത്തു ചേർന്നപ്പോഴാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 ൽ പത്തൊൻപത് സീറ്റും നേടി യു.ഡി.എഫ് അധികാരം പിടിച്ചത്. ഇതിനു പിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയാണ് നേട്ടമുണ്ടാക്കിയത്. ഇതോടെയാണ് വീണ്ടും ശബരിമല പ്രചാരണ ആയുധമാക്കാൻ ഇപ്പോൾ യു.ഡി.എഫ് തയ്യാറെടുക്കുന്നത്. ശബരിമലയിൽ നിയമ നിർമ്മാണം നടത്തുമെന്നു പ്രഖ്യാപിച്ച യു.ഡിഎഫ് ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ശബരിമല വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ […]

ചെല്ലമ്മ കെ.എൻ നിര്യാതയായി

കടപ്പൂർ: വട്ടുകുളം പാറയിൽ ബാലകൃഷ്ണന്റെ (റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ) ഭാര്യ ചെല്ലമ്മ കെ.എൻ. (72) നിര്യാതയായി. സംസ്കാരം ഫെബ്രുവരി നാല് വ്യാഴാഴ്ച വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈൻ, ഷിജോ. മരുമക്കൾ : കൃഷ്ണകുമാർ (തൊടുപുഴ), ദീപ്തി ഷിജോ.

നീണ്ടൂരിൽ വാഹനാപകടത്തിൽ ചേർത്തല സ്വദേശി മരിച്ചു: അപകടമുണ്ടായത് വീതി കുറഞ്ഞ കല്ലറ – നീണ്ടൂർ റോഡിൽ; ചേർത്തല സ്വദേശി മരിച്ചത് ബുള്ളറ്റ് നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച്

തേർഡ് ഐ ബ്യൂറോ കോട്ടയം: നീണ്ടൂരിൽ നാഷണൽ പെർമിറ്റ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചേർത്തല സ്വദേശി മരിച്ചു. ആലപ്പുഴയിൽ നിന്നും തീപ്പെട്ടിക്കൊള്ളി എടുക്കുന്നതിനു ഏറ്റുമാനൂരിലേയ്ക്ക് എത്തിയ നാഷണൽ പെർമിറ്റ് ലോറിയും, ചേർത്തല ഭാഗത്തേയ്ക്കു പോയ ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ചേർത്തല കുന്നത്ത് വീട്ടിൽ ബാബു കെ.പി.(54) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ നീണ്ടൂർ – കല്ലറ റോഡിലായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടൈൽ ജോലികൾക്കായി എത്തിയതായിരുന്നു ബാബു. നീണ്ടൂർ പ്രപ്പാലത്തിന് സമീപമായിരുന്നു അപകടം. കല്ലറ ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു. […]

കോട്ടയം ജില്ലയിൽ 588 പേർക്ക് കൊവിഡ്; 582 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 588 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 582 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറ് പേർ രോഗബാധിതരായി. പുതിയതായി 4671 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 253 പുരുഷൻമാരും 276 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 341 പേർ രോഗമുക്തരായി. 6136 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 69096 പേർ കോവിഡ് ബാധിതരായി. 62760 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17482 […]

സംസ്ഥാനത്ത് ഇന്ന് 6356 പേർക്കു കൊവിഡ്: കൊവിഡ് കണക്കുകൾ പ്രതിദിനം വർദ്ധിക്കുന്നു; ആശങ്കയിൽ കേരളം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 6356 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂർ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂർ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 78 പേർക്കാണ് ഇതുവരെ കോവിഡ്-19 […]

ജയിലില്‍ കൂട്ടായ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുറത്തേക്ക്; ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം യാത്ര മറ്റൊരു വാഹനത്തില്‍; ജാമ്യം അനുവദിക്കുന്നുവെങ്കിലും ശിവശങ്കറിനെതിരെയുള്ള ആരോപണം ശക്തമെന്ന് കോടതി പരാമര്‍ശം

സ്വന്തം ലേഖകന്‍ കൊച്ചി: എം. ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തേക്കെത്തിയത് കൈനിറയെ പുസ്തകങ്ങളുമായി. തടവറയ്ക്കുള്ളില്‍ കഴിയവേ വായിച്ച പുസ്തകങ്ങളാണ് പുറംലോകത്തേക്കെത്തിയപ്പോള്‍ കയ്യില്‍ അടുക്കിപ്പിടിച്ച് ഒപ്പം കൂട്ടിയത്. ഉച്ചയ്ക്ക് 2.10-ഓടെ കോടതിയുടെ ജാമ്യ ഉത്തരവ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനകം എം. ശിവശങ്കര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. ജയിലില്‍ വായിച്ചിരുന്ന പുസ്തകങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൈമാറുകയായിരുന്നു. അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. പുറത്തിറങ്ങിയ ഉടന്‍ കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ജയില്‍ […]

ചെറിയ ലക്ഷണങ്ങളെ അവഗണിക്കരുത്: കൊവിഡ് – മെഡിക്കൽ സ്റ്റോറുകൾ വഴി ബോധവത്കരണം: ലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ് പരിശോധന; പുതിയ പ്രചാരണ പരിപാടിക്ക് കോട്ടയത്ത് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം. സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് പോസ്റ്ററും ലഘുലേഖയും കൈമാറി ജില്ലാ കളക്ടർ എം. അഞ്ജന നിർവഹിച്ചു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം […]

കേരളാ ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്‌സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കേരളാ ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്‌സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ(കെ.ടി.ജി.ഡബ്യു.എ)കോട്ടയം മേഖലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സഫറുള്ള ചേരിക്കൽ(രക്ഷാധികാരി),ഗിരീഷ് പി.ബി.(പ്രസിഡന്റ്),എബിൻ ജോസ്‌പോൾ(സെക്രട്ടറി),സാജു തോമസ്(ട്രഷറർ),ഒ.വി. ജേക്കബ്(വൈസ് പ്രസിഡന്റ്),സാലിക്(ജോയിന്റ് സെക്രട്ടറി) സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് മുണ്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ഹോട്ടൽ അർക്കാഡിയയിൽ ചേർന്ന സമ്മേളനം സംസ്ഥാന കോർഡിനേറ്റർ റോജ യഹിയഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് ജോർജ്ജ് കൂടല്ലി,സെക്രട്ടറി നിയാസ് വെള്ളു പറന്പിൽ,സതീഷ് വലിയ വീടൻ,നവാബ് ജാൻ,എം.ബി. അമീൻഷാ,റോബി പുതുക്കേരിയിൽ,സിയാദ് വിസ്മയ,എബി,പിപ്പു ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.         […]

യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? ഓപ്ഷന്‍സില്‍ ബ്രഹ്മാവും വിഷ്ണുവും ഉള്‍പ്പെടെയുള്ള ഹിന്ദു ദൈവങ്ങള്‍; കെല്‍ട്രോണ്‍ ചോദ്യപേപ്പര്‍ വിവാദത്തിലേക്ക്

സ്വന്തം ലേഖകന്‍ കൊല്ലം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചൈസിക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദത്തിലേക്ക്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടു എന്നതാണ് ആരോപണം. വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. കെട്രോണിനുള്ള മറുപടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം; യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ഫ്രാഞ്ചൈസി നിര്‍ണയിക്കുന്നതിന് കെല്‍ട്രോണ്‍ നടത്തുന്ന പരീക്ഷയിലെ ചോദ്യമാണിത്. ഈ ചോദ്യത്തിന് നാല് ഓപ്ഷനും നല്‍കിയിട്ടുണ്ട്. അ. ബ്രഹ്മാവ് […]