play-sharp-fill

പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അഡ്വാൻസ്ഡ് ഹൈടെക് ആയി ; സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ച്, സിറിഞ്ച് കുത്തിക്കയറ്റും ; വടിവാളും കത്തിയുമല്ല, മരുന്ന് നിറച്ച സിറിഞ്ചാണ് ഇപ്പോൾ താരം

സ്വന്തം ലേഖകൻ കോട്ടയം : ഒരു ക്രൈം നടന്നാൽ കഴിയുന്നതും 24 മണിക്കൂറിനുള്ളിൽ തന്നെ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്ന കേരള പൊലീസിന്റെ ഖ്യാതി മറ്റ് സംസ്ഥാനങ്ങളിൽ പോലും പ്രശസ്തമാണ്. കാരണം, കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ നമ്മുടെ പൊലീസ് സേന ഹൈടെക്കാണ്. ടെക്നോളജിയും സയൻസും അതിസമർത്ഥമായി ഉപയോഗിച്ചാണ് ഓരോ കേസിന്റെയും ചുരുളഴിക്കുന്നത്.   എന്നാൽ പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അതിലും ഒരുപടി മുകളിൽ ഹൈടെക് ആയിത്തുടങ്ങി എന്നാണ് സമീപകാല കുറ്റകൃത്യങ്ങൾ വെളിവാക്കുന്നത്. ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൃത്യം പൂര്‍ത്തിയാക്കി […]

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കോന്നിയിലെ ഗ്രൂപ്പ്തര്‍ക്കം; ചിറ്റാറിലെ രക്തസാക്ഷി കുടുംബവും കോണ്‍ഗ്രസിനെ കൈവിട്ടു;3000ത്തോളം പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക്

സ്വന്തം ലേഖകൻ കോന്നി : നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ രാഷ്ട്രീയകേരളം ശ്രദ്ധയോടെ വീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് നിലനിര്‍ത്തിയ മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിന് ശേഷം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കോന്നി നീങ്ങുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗിയത കൂടുതല്‍ ശക്തമാവുകയാണ്. കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ചിറ്റാറിലെ രക്തസാക്ഷി കുടുംബമായ കുളത്തിങ്കല്‍-പ്ലാത്താനം കുടംബം കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രക്തസാക്ഷി കുടുംബാംഗമായ സജി കുളത്തിങ്കലിന് പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാതെ അടൂര്‍പ്രകാശ്-റോബിന്‍പീറ്റര്‍ പക്ഷക്കാര്‍ അവഗണിച്ചതോടെ ചിറ്റാറിലെ കോണ്‍ഗ്രസിനുള്ളില്‍ […]

മകന്റെ കൂട്ടുകാരന്റെ ഭാര്യയുമായി ചങ്ങനാശേരി സ്വദേശിയായ 52കാരൻ ഒളിച്ചോടി ; 26കാരിയേയും കാമുകനെയും പൊലീസ് പൊക്കിയത് ഗുരുവായൂരിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം : കുട്ടിയെ ഉപേക്ഷിച്ച് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം ഒളിച്ചോടിയ യുവതിയും വയോധികനും പൊലീസ് പിടിയിൽ. മകന്റെ കൂട്ടുകാരന്റെ 26വയസുള്ള ഭാര്യയുമായി  52കാരനാണ് ഒളിച്ചോടിയത്. പന്തളം സ്വദേശിനിയുമായാണ് ചങ്ങനാശേരി സ്വദേശി കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. വയോധികന്റെ മകന്റെ കൂട്ടുകാരനും ഭാര്യയും ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെയാണ് യുവതിയും 52കാരനും പ്രണയത്തിലായത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പുറമെ 52 കാരന്റെ വീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. പന്തളം […]

പിണറായി സർക്കാരിന്റെ കടുംവെട്ട്; സ്ഥിരപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തിനെ വരെ : വീട്ടുകാരെ മുഴുവൻ നിയമിച്ചെങ്കിൽ ഇച്ചിരി സ്ഥലം യോഗ്യതയുള്ളവർക്ക് കൂടി തരണമെന്ന് ഉദ്യോഗാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ വിവാദം വീണ്ടും പുതിയ തലത്തിലേക്ക്. പത്ത് വർഷത്തെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് നിൽക്കുന്നവർക്ക് ഇത് ബാധകമാവില്ല. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെയും സ്ഥിരപ്പെടുത്തും.സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സിഡിറ്റിൽ 10 വർഷത്തിലേറെ സേവന പരിചയമുള്ള 114 പേരെയാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭ […]

സ്വർണ്ണക്കടത്ത് കേസ്; തീവ്രവാദവും രാജ്യവിരുദ്ധ പ്രവർത്തനവും കുറ്റപത്രത്തിൽ ഇല്ല; സർക്കാരിനും ഉന്നതന്മാർക്കും ക്ലീൻ ചിറ്റും; സ്വർണ്ണക്കടത്തിൽ എൻ.ഐ.എയുടെ ചെമ്പ് തെളിയുന്നു; കൊടുത്തവരെയും വാങ്ങിയവരെയും കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കുന്നു

തേർഡ് ഐ ബ്യൂറോ കൊച്ചി: മാസങ്ങളോളം കേരളത്തിന്റെ ചാനലുകളുടെ പ്രൈംടൈം ചർച്ചയ്്ക്കു വിഷമായ സ്വർണ്ണക്കടത്ത് അന്വേഷിച്ച എൻ.ഐ.എയുടെ ചെമ്പ് പുറത്തായി. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ സ്വർണ്ണക്കടത്ത് കേസിൽ സ്വർണ്ണം കൊടുത്തുവിട്ടത് ആരാണെന്നും, സ്വർണ്ണം കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നും കണ്ടെത്താനാവാതെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സ്വർണക്കടത്തിൽ നിന്നുമുള്ള പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായോ തീവ്രവാദ പ്രവർത്തനം നടന്നതായോ പരാമർശിക്കാതെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. എന്നാൽ പ്രതികൾ രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത തകർത്തുവെന്നും അത് തീവ്രവാദ പ്രവർത്തനമാണെന്നും എൻഐഎ തങ്ങളുടെ കുറ്റപത്രത്തിൽ […]

തനിക്കെതിരായ ആക്രമണത്തിനു പിന്നിൽ ആളുണ്ട്; നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ച് യു.ഡി.എഫിലെ ഗ്രൂപ്പ് പോര്; മറനീക്കിയത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മനസിൽ വച്ചിരുന്ന കെ.സുധാകരന്റെ അരിശം; ചെത്തുകാരന്റെ മകൻ വിവാദം കോൺഗ്രസിനെ പിടിച്ചു കുലുക്കുന്നു

തേർഡ് ഐ പൊളിറ്റിക്‌സ് തിരുവനന്തപുരം: അടുത്ത കാലം വരെ പരസ്യമായിരുന്നെങ്കിലും രഹസ്യമായി നടന്നിരുന്ന കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധം കെ.സുധാകരൻ്റെ ചെത്തുകാരന്റെ മകൻ പ്രസ്താവനയോടെ പൊട്ടിത്തെറിയിലേയ്ക്ക്. തനിക്കെതിരെ പരസ്യ പ്രതികരണത്തിനു തയ്യാറായ ഷാനിമോൾ ഉസ്മാനെതിരെ പൊട്ടിത്തെറിച്ചാണ് കെ.സുധാകരൻ  രംഗത്ത് എത്തിയിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കോൺഗ്രസിൽ കൂട്ടക്കുഴപ്പത്തിനു വഴിതെളിക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയനെ താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകളിൽ ജാതിവെറിയില്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ കെ.സുധാകരൻ്റെ പ്രതികരണം പുറത്തു വന്നിരുന്നു. എന്നാൽ, ഇതിനോടു ചേർത്ത് അദ്ദേഹം പറഞ്ഞ […]

കോവിഡ് വാക്സിൻ; ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസ് വിതരണം ഇന്ന് പൂർത്തിയാകും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ആദ്യഡോസ് വിതരണം ഫെബ്രുവരി അഞ്ചിനു പൂർത്തിയാകും. രജിസ്റ്റർ ചെയ്തിരുന്ന 29679 പേരിൽ 18527 പേർക്ക് ഫെബ്രുവരി നാല് വരെ നൽകി. 9600 പേർ വിവിധ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വിവിധ തരം അലർജികൾ ഉള്ളവർ, നിലവിൽ കോവിഡ് പോസിറ്റീവായവർ, ക്വാറന്റയിനിൽ കഴിയുന്നവർ, സ്ഥലത്ത് ഇല്ലാത്തവർ, സമീപ കാലത്ത് മറ്റു രോഗങ്ങളുടെ പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. 148 പേർ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ചു. […]

ഹരിത ചട്ടപാലനം; 100 മാർക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി ഒന്നാമത്

സ്വന്തം ലേഖകൻ കോട്ടയം: ഹരിതചട്ട പാലനത്തിൽ നൂറിൽ നൂറു മാർക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി മാതൃകാ ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു. സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് ഹരിത കേരളം മിഷനാണ് പുരസ്‌കാരം നൽകിയത്. ഹരിത കേരളം മിഷൻറെ മാർഗനിർദേശങ്ങളനുസരിച്ച് ചിട്ടയായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒന്നര വർഷമായി കോട്ടയം നാഗമ്പടത്തെ ആശുപത്രിയിൽ നടത്തിവരുന്നത്. ജീവനക്കാർ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ബോട്ടിലുകളുമാണ് ഉപയോഗിക്കുന്നത്. കടലാസ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ജീവനക്കാർ സ്വയം നിർമ്മിച്ച ജൈവ ബിന്നുകളാണ് ഉപയോഗിക്കുന്നത്. പൊതുജന ബോധവത്കരണത്തിന് ആശുപത്രിയിൽ പ്രകൃതി […]

ശബരിമല ആചാര സംരക്ഷണത്തിന് ശ്രമിച്ചത് യു.ഡി.എഫ്; കുമ്മനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോഴിക്കോട്; ആചാര സംരക്ഷണത്തിന് ആത്മാർത്ഥമായി ശ്രമിച്ചത് യു.ഡി.എഫും കോൺഗ്രസുമെന്നും ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോഴിക്കോട്: ശബരിമലയുടെ പേരിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനു ശക്തമായ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. യു.ഡി.എഫും കോൺഗ്രസും അന്നും ഇന്നും വിശ്വാസികൾക്ക് ഒപ്പമാണ് എന്നു പ്രഖ്യാപിച്ച ഉമ്മൻചാണ്ടി, ശബരിമലയിലെ വിശ്വാസികൾക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോഴിക്കോട് എത്തിയപ്പോൾ കടപ്പുറത്തു നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും യു.ഡിഎഫിനെയും വിമർശിച്ച് ബി.ജെ.പി […]

ശമ്പള പരിഷ്കരണം : എഫ്എസ്ഇടിഒ ആഹ്ലാദപ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയംഃ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണവും കുടിശിക ഡിഎ പൂര്‍ണമായും അനുവദിച്ച സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് സ്കൂള്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടന്നത്. കോവിഡ്കാല സാമ്പത്തിക പ്രതിസന്ധി യിലും, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിപോരാളികളായ ജീവനക്കാരെയും അദ്ധ്യാപകരെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത്. കോട്ടയം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തെ എന്‍ജിഒ യൂണിയന്‍ […]