പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അഡ്വാൻസ്ഡ് ഹൈടെക് ആയി ; സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ച്, സിറിഞ്ച് കുത്തിക്കയറ്റും ; വടിവാളും കത്തിയുമല്ല, മരുന്ന് നിറച്ച സിറിഞ്ചാണ് ഇപ്പോൾ താരം

പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അഡ്വാൻസ്ഡ് ഹൈടെക് ആയി ; സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ച്, സിറിഞ്ച് കുത്തിക്കയറ്റും ; വടിവാളും കത്തിയുമല്ല, മരുന്ന് നിറച്ച സിറിഞ്ചാണ് ഇപ്പോൾ താരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഒരു ക്രൈം നടന്നാൽ കഴിയുന്നതും 24 മണിക്കൂറിനുള്ളിൽ തന്നെ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്ന കേരള പൊലീസിന്റെ ഖ്യാതി മറ്റ് സംസ്ഥാനങ്ങളിൽ പോലും പ്രശസ്തമാണ്. കാരണം, കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ നമ്മുടെ പൊലീസ് സേന ഹൈടെക്കാണ്. ടെക്നോളജിയും സയൻസും അതിസമർത്ഥമായി ഉപയോഗിച്ചാണ് ഓരോ കേസിന്റെയും ചുരുളഴിക്കുന്നത്.

 

എന്നാൽ പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അതിലും ഒരുപടി മുകളിൽ ഹൈടെക് ആയിത്തുടങ്ങി എന്നാണ് സമീപകാല കുറ്റകൃത്യങ്ങൾ വെളിവാക്കുന്നത്. ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൃത്യം പൂര്‍ത്തിയാക്കി സ്ഥലം കാലിയാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൊബൈല്‍ ഫോണ്‍ കോളുകള്‍, സി.സി ടി.വി ദൃശ്യം തുടങ്ങിയവയാണ് നേരത്തേ പലരെയും വീഴ്ത്തിയിരുന്നത്. എന്നാലിപ്പോൾ ഈ തെളിവുകൾ പൂര്‍ണമായും അടച്ച ശേഷമാണ് ക്വട്ടേഷന്‍ ‘സ്കെച് ‘ തയ്യാറാക്കുന്നത് പോലും. ക്വട്ടേഷന്‍ എടുക്കുന്നയാള്‍ നേരിട്ട് കൃത്യത്തിൽ പങ്കാളിയാവില്ല. പകരം മറ്റ് ജില്ലകളിലെ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ കൈമാറുകയാണ് പതിവ്. ഇങ്ങനെ പല കൈമറിഞ്ഞാണ് ജില്ലയിലെ മിക്ക ക്വട്ടേഷനുകളും വന്നിട്ടുള്ളത്.

എട്ടാം ക്ലാസും ഗുസ്തിയുമുള്ള ഗുണ്ടകൾ പണി ഇല്ലാതെ കട്ടപ്പുറത്തായത്തോടെ കത്തി, വടിവാള്‍, കമ്പി തുടങ്ങിയവ സാധനങ്ങളുടെയും ഡിമാൻഡ് കുറഞ്ഞു. എഞ്ചിനീയറിങ് ബിരുദം ഉൾപ്പെടെ നേടിയ തലയുള്ള കുറ്റവാളികളുടെ എണ്ണം പെരുകിയതോടെ കത്തിയും വടിവാളും ഉപയോഗിച്ച്‌ ക്രൂരമായി പരിക്കേല്‍പ്പിക്കുന്നതിന് പകരം സിറിഞ്ചുപയോഗിച്ച്‌ ലഹരി വസ്തുക്കള്‍ കുത്തിവയ്ച്ച്‌ അബോധാവസ്ഥയിലാക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

കുറ്റിച്ചിറ സ്വദേശിയായ യുവാവിനെ കൊല്ലം സ്വദേശികളായ രണ്ട് പേര്‍ എറണാകുളത്തെ ലോഡ്ജ് മുറിയിലെത്തിച്ച്‌ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവച്ച ശേഷം കടന്നുകളഞ്ഞിരുന്നു. കഴിഞ്ഞ മാസം 22ന് ആശ്രാമം സ്വദേശിയായ യുവാവ് മരിച്ചതിന് പിന്നിലും സമാനമായ തന്ത്രമാണെന്ന് പൊലീസ് സംശയിക്കുന്നു. അവശനിലയില്‍ കണ്ടെത്തിയ യുവാവിന്റെ ശരീരം കറുത്ത് കരിവാളിച്ചിരുന്നു. ഇതിന് പുറമേ ശരീരത്തില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച പാടുകളും കണ്ടെത്തിയിരുന്നു.

 

 

മൊബൈൽ സിഗ്നൽ ഉപയോഗിച്ച് ഈ ഹൈടെക് ക്രിമിനലുകളെ പിടിക്കാമെന്നും കരുതണ്ട, ഡീല്‍ ഉറപ്പിച്ചാലുടന്‍ ബോധപൂര്‍വം ഇടപാടുകാരുമായി ആഴ്ചകളോളം ഒരു സമ്പർക്കവും പുലര്‍ത്തില്ല ഇവർ. മൊബൈല്‍ ഫോണ്‍ വീടുകളില്‍ സൂക്ഷിക്കുകയോ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയോ ചെയ്ത ശേഷമാകും കൃത്യം നടപ്പാക്കുക. മറ്റ് ജില്ലയില്‍ നിന്നുള്ള സംഘങ്ങളാണെങ്കില്‍ കുറഞ്ഞത് ഒരാഴ്ച മുന്‍പെങ്കിലും സ്ഥലത്തെത്തും. ഇരയെ ദിവസങ്ങളോളം നിരീക്ഷിക്കും. സി.സി ടി.വി കാമറകളില്ലാത്ത സ്ഥലത്ത് വച്ചാകും ആക്രമണം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടത്താന്‍ ഹൈടെക് പൊലീസ് കുറ്റവാളിയെക്കാൾ ഹൈടെക് ആകേണ്ട അവസ്ഥയാണിപ്പോൾ. പല ക്വട്ടേഷനുകളും ആളുമാറിയുള്ള ആക്രമണമെന്ന് കരുതി തള്ളുകയും ചെയ്യും.