2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ലഭിച്ചത് 3610.1 മില്ലിമീറ്റര്‍ മഴ

2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ലഭിച്ചത് 3610.1 മില്ലിമീറ്റര്‍ മഴ

സ്വന്തം ലേഖിക

തിരുവനന്തപുരം: 2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്.

ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 3610.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ് 2021.

1961ല്‍ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെയുള്ള റെക്കോഡ്.

1924 ലും (4226.4), 1993ലും (4072.9) കേരളത്തില്‍ 4000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു.

വേനല്‍മഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു. ജനുവരി, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴയും സര്‍വകാല റെക്കോഡ് തിരുത്തി.

ഇത്തവണ ശൈത്യകാല സീസണിലും തുലാവര്‍ഷ സീസണിലും ലഭിച്ച മഴ സര്‍വകാല റെക്കോഡ് മറികടന്നിരുന്നു.