video
play-sharp-fill

കോട്ടയം ജില്ലയില്‍ 585 പേര്‍ക്കു കൂടി കോവിഡ്: രോഗം ബാധിച്ചത് 581 പേർക്കും സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 585 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 581 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 5548 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 289 പുരുഷന്‍മാരും 221 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 399 പേര്‍ രോഗമുക്തരായി. 4680 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36069 പേര്‍ കോവിഡ് ബാധിതരായി. 31335 പേര്‍ […]

ജനതാദൾ സ്ഥാനാർത്ഥി മാത്യു മൈക്കിൾ മത്സരിക്കുന്നത് നാലാം സ്ഥാനത്തിന് വേണ്ടി: ചിറയിൽപ്പാടത്ത് ജനതാദളിൽ പേയ്‌മെന്റ് സീറ്റ് വിവാദം; കഴിഞ്ഞ തവണ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാർത്ഥിയ്ക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ തവണ ഭാര്യമാർ നേർക്കുനേർ മത്സരിച്ച വാർഡിൽ ഇക്കുറി ഭർത്താക്കന്മാർ മത്സരത്തിനിറങ്ങുമ്പോൾ ജനതാദൾ സ്ഥാനാർത്ഥി മാത്യു മൈക്കിൾ മത്സരിക്കുന്നത് നാലാം സ്ഥാനത്തിനായി. കഴിഞ്ഞ തവണ യു.ഡി.എഫിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിൽ ഇക്കുറിയും കനത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ കെട്ടിവച്ച കാശ് പോലും കിട്ടാതിരുന്ന ജനതാദൾ സ്ഥാനാർത്ഥിയുടെ ഭർത്താവിന് ഇത്തവണ സീറ്റ് നൽകിയത് ഇടതു മുന്നണിയിലും വിവാദമായി മാറിയിട്ടുണ്ട്. നഗരസഭയിലെ 22 ആം വാർഡ് ചിറയിൽപ്പാടത്താണ് ഇടതു മുന്നണിയിൽ വീണ്ടും പേയ്‌മെന്റ് സീറ്റ് വിവാദം […]

സംസ്ഥാനത്ത് ഇന്നു 5375 പേർക്കു കൊവിഡ്: ആകെ മരിച്ചത് 26 പേർ; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂർ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂർ 222, ഇടുക്കി 161, വയനാട് 150, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി […]

കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകൻ മരിച്ചു: മരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ: എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി സോമരാജൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എൻജിഒ യൂണിയൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനും ആയ ജി സോമരാജൻ (53)(പറമ്പി), അന്തരിച്ചു. കൊല്ലം മുളവന ചെരുവിൽ പുത്തൻവീട്ടിൽ ഗോവിന്ദന്റെയും നാണിയുടെയും മകനാണ്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മരണം സംഭവിച്ചത്. മറ്റ് രോഗങ്ങൾക്കും ചികിത്സയിലിരിക്കെ ആണ് കോവിഡ് ബാധിച്ചത്. നാടിന്റെ നാനാമേഖലയിൽ നിന്നും ജനങ്ങൾ സോമരാജന് ആദരാഞ്ജലി അർപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയും രക്തവും ആയി വിവിധ ആവശ്യങ്ങൾക്ക് ഏത് ജില്ലയിൽ നിന്ന് വരുന്നവർക്കും വലിയ സഹായമായി […]

റോൾഡ് റോയ്‌സ് വാങ്ങുമ്പോൾ യൂസഫലി സ്വപ്നം കണ്ടത് നമ്പർ വൺ നെയിംപ്ലേറ്റ് ; ലേലത്തിൽ ലുലു ഗ്രൂപ്പ് ഉടമ സാക്ഷിയായത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിംഗ് : റൂബികോണിന് നമ്പർ വൺ തന്നെ വേണമെന്ന് പ്രവീൺ തീരുമാനിച്ചപ്പോൾ പരാജയം സമ്മതിച്ച് യൂസഫലി

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിലെ ആദ്യ ഡെലിവറിയെടുത്ത വാഹനം റൂബികോണിന്റെ ഉടമ സംവിധായകനും സേഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടന്റ്‌സ് എംഡിയുമായ ഡോ. പ്രവീൺ റാണയാണ്. റൂബികോണിന് വേണ്ടി ഫാൻസി നമ്പറായ കെഎൽ 08 ബിഡബ്ലിയു 1 സ്വന്തമാക്കാൻ പ്രവീൺ ചെലവാക്കിയതാകട്ടെ 6.25 ലക്ഷം. ഫാൻസി നമ്പറിനായുള്ള ലേലം വിളിയിൽ പ്രവീൺ തോൽപ്പിച്ചതാവട്ടെ വമ്പനായ യൂസഫലിയേയും. രണ്ടാം ബാച്ചിൽ വെറും ഇരുപത് റാംഗ്ലർ റുബിക്കോൺ മാത്രമാണ് ഇന്ത്യയിലെ റോഡുകളിൽ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂർവ വാഹനത്തിന് നമ്ബർ വൺ തന്നെ വേണമെന്ന് പ്രവീൺ […]

ബിജെപി കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: രാഷ്ട്രീയവൈരാഗ്യത്തിൻ്റെ പേരിൽ പിഞ്ചു കുട്ടികളുടെ ക്ലാസ്സ്മുറിയിൽവെച്ച് അരുംകൊലയ്ക്ക്പ്പോലും നേതൃത്വം കൊടുക്കുന്ന നിലപാട് ഉള്ളവർ ഇന്ന് കേരളം ഭരിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയകൊലപാതകം നടക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.നോബിൾമാത്യു അഭിപ്രായപ്പെട്ടു. തിരുനക്കരയിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം വൈ. പ്രസിഡൻ്റ് സന്തോഷ് ടി.ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മദ്ധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, യുവമോർച്ച സംസ്ഥാന വൈ. […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത : കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകൻ കോട്ടയം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി(ഡി.ഡി.എം.എ)യുടെ അടിയന്തര യോഗം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി,പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡി.ഡി.എം.എ നിര്‍ദേശിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് […]

ക്രിസ്മസ് കിറ്റിൽ മാസ്‌ക് അടക്കം 11 ഇനങ്ങൾ..! സൗജന്യഭക്ഷ്യകിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഇത്തവണ ക്രിസ്മസ് കിറ്റായാണ് ഭക്ഷ്യകിറ്റ് നൽകുന്നത്. മാസ്‌ക് അടക്കം 11 ഇനങ്ങളാണ് ക്രിസ്മസ് കിറ്റിലുണ്ടാവുക. 1. കടല 500 ഗ്രാം, 2. പഞ്ചസാര 500 ഗ്രാം, 3. നുറുക്ക് ഗോതമ്പ് 1ഗഴ, 4. വെളിച്ചെണ്ണ 1/2 ലിറ്റർ, 5. മുളകുപൊടി 250 ഗ്രാം, 6. ചെറുപയർ 500 ഗ്രാം, 7. തുവരപ്പരിപ്പ് 250 ഗ്രാം, 8. തേയില 250 ഗ്രാം, 9.ഉഴുന്ന് 500 […]

ലോക എയ്ഡ്‌സ് ദിനത്തിൽ വെബീനർ നടക്കും

സ്വന്തം ലേഖകൻ കോട്ടയം : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ലയൻസ് ഡിസ്ട്രിക് 318ബിയും എംഇഎസ് കോളേജ് എരുമേലി യും സംയുക്തമായി ലയൺ യൂത്ത് എംപവർമന്റ് ടീമിന്റെയും എം ഇ സ് കോളേജിലെ റെഡ് റിബ്ബൺ ക്ലബിന്റെയും നേതൃത്വത്തിൽ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ഡിസംബർ മാസം രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന വെബീനറിനു ലയൻസ് ഡിസ്ട്രിക്ട് 318ബി യുടെ ഗവർണർ എംജി.എഫ് ലയണൽ ഡോ.സി.പി ജയകുമാർ, കോളേജ് പ്രിൻസിപ്പൽ മിസ്റ്റർ മഹിൻ എം.എൻ എന്നിവർ നേതൃത്വം നൽകും. കോട്ടയം മെഡിക്കൽ കോളേജിലെ […]

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ സംഭവം : ഗണേശ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറഞ്ഞത്. കേസിൽ ഇന്നലെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും റിമാൻഡ് നീട്ടരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ […]