ട്വന്റി ട്വന്റിയിൽ കലഹം രൂക്ഷം; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു; സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം 

Spread the love

ട്വന്റി ട്വന്റിയിൽ കലഹം രൂക്ഷം; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു; സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം

video
play-sharp-fill

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്വന്റി ട്വന്റി പാർട്ടിയിൽ ആഭ്യന്തര ഭിന്നത ശക്തം. പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചതായി അറിയിച്ചു. ബിജെപിയുമായി ട്വന്റി ട്വന്റി കൈകോർക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടിയുടെ പുതിയ നിലപാട് മതേതര കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.

രാജി വയ്ക്കുന്ന കാര്യം നേരത്തെ തന്നെ പാർട്ടി നേതാവ് സാബു ജേക്കബിനെ അറിയിച്ചതായും പൂജ ജോമോൻ വ്യക്തമാക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവും അവർ ഉയർത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പ് രാജിവെച്ച ഒരു അംഗത്തിന്റെ മരണത്തെ ഉദാഹരിച്ച് ഭീഷണിസ്വഭാവത്തിലുള്ള പരാമർശം നടത്തിയതായി പൂജ ജോമോൻ ആരോപിച്ചു. സംഭവം പാർട്ടിക്കുള്ളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.