video
play-sharp-fill
ലക്ഷ്യം വികസനം : പോരാട്ടം മാന്ദ്യത്തിനെതിരെ ; ചുവന്ന പട്ടിൽ നിർമ്മല ഒളിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിക്കെതിരായ പോരാട്ടം

ലക്ഷ്യം വികസനം : പോരാട്ടം മാന്ദ്യത്തിനെതിരെ ; ചുവന്ന പട്ടിൽ നിർമ്മല ഒളിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിക്കെതിരായ പോരാട്ടം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രണ്ടാം ബജറ്റിൽ നിറയുന്നത് അടിസ്ഥാന സൗകര്യത്തിനുള്ള മുന്തിയ പരിഗണന. അടിസ്ഥാന സൗകര്യ വികസനത്തിന് 5 വർഷത്തിനകം 100 കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.2024ന് മുൻപ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങൾക്കൂടി നിർമ്മിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം.

11,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും. വ്യവസായ വാണിജ്യ വികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ജഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പ്രധാന പദ്ധതികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ

വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ. ഇതിൽ 3000 കോടി നൈപുണ്യവികസനത്തിനാണ്.

ജൽ ജീവൻ മിഷന് 11500 കോടി.

ഗതാഗതമേഖലയ്ക്ക് 1.74 ലക്ഷ കോടി രൂപ.

കാർഷിക മേഖലയുടെ ഉന്നമനത്തിനായി 2.83 ലക്ഷം കോടി.

സ്വച്ഛ് ഭാരതിന് 12,300 കോടി.

നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കി

ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കും

ജമ്മു കാശ്മീരിന്റെ വികസനത്തിന് 30,740 കോടി

ലഡാക്കിന്റെ വികസനത്തിന് 5985 കോടി

നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം

നൈപുണ്യ വികസനത്തിന് 3000 കോടി

2021നു മുൻപ് പാരിസ് ഉടമ്പടി നടപ്പാക്കും

പെൺകുട്ടികളുടെ വിവാഹ പ്രായം നിർണയിക്കുന്നത് പുതിയ ദൗത്യ സംഘം

ഊർജമേഖലയ്ക്ക് 22,000 കോടി

പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020-21 സാമ്പത്തിക വർഷത്തിൽ 85,000 കോടി

മുതിർന്ന പൗരന്മാർക്ക് 9500 കോടി

ക്ലീൻ എയർ പദ്ധതിക്ക് 4,400കോടി

ആറ് ലക്ഷം അങ്കണവാടി ജീവനക്കാർക്ക് മൊബൈൽഫോൺ

വനിതാ ക്ഷേമത്തിന് 28,600 കോടി

ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം

ഭാരത് നെറ്റ് എന്ന പേരിൽ ഒപ്റ്റിക്കൽ കേബിൾ ശൃംഖല

ടൂറിസം വികസനത്തിന് 2500 കോടി

വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ട്രെയിനുകൾ

ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും

100 പുതിയ വിമാനത്താവളങ്ങൾ

എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും

വ്യവസായ മേഖലയ്ക്കായി 27,300 കോടി.

അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ.

ടെക്‌സ്‌റ്റൈൽസ് മിഷന് 1,?480 കോടി.

മൊബൈൽഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന

പുതിയ വിദ്യാഭ്യാസ നയം ഉടൻ. ‘സ്റ്റഡി ഇൻ ഇന്ത്യ’ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് 99,?300 കോടി.

2025നകം പാലുൽപാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കും

ദേശീയ പോലീസ് സർവകലാശാല രൂപീകരിക്കും.

112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ

ആരോഗ്യമേഖലയ്ക്ക് 69,000 കോടി

മിഷൻ ഇന്ദ്രധനുഷ് വിപുലീകരിച്ചു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. കാർഷിക മേഖലയ്ക്കായി 16 കർമ്മ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡുകൾ

തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.

2022-23 കാലഘട്ടത്തിൽ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.

പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിശതീകരിച്ച മന്ത്രി രാജ്യത്തിന്റെ സമ്പദ് രംഗത്തിന്റെ അടിത്തറ ഭദ്രമാണെന്ന് സൂചിപ്പിച്ചു. വരുമാന മാർഗങ്ങൾ കൂട്ടാനുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ജി.എസ്.ടി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്ബത്തിക പരിഷ്‌കാരമാണ്. വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കും.

ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. ജി.എസ്.ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവ് ശരാശരി നാല് ശതമാനം കുറഞ്ഞതായും ധനമന്ത്രി കൂട്ടിച്ചേർത്തു.