play-sharp-fill

കവിയൂർ കൂട്ടമരണം : സിബിഐ റിപ്പോർട്ടിനെതിരായ ഹർജിയിൽ വിധി ചൊവ്വാഴ്ച

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കവിയൂർ കൂട്ടമരണക്കേസ്സിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ഹർജിയുടെ വിധി ചൊവ്വാഴ്ച പറയും. സിബിഐ കോടതിയാണ് ഇന്ന് ഹർജിയിൽ ഉത്തരവ് നൽകുക. കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മുന്നു മക്കളുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്. മരിച്ചവരിലെ ഒരു പെൺകുട്ടിയെ ലൈംഗിംകമായി പീഡിപ്പിക്കപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കൂട്ട ആത്മഹത്യ നടന്നത്. മുൻപ് കോളിളക്കം സൃഷ്ടിച്ച കിളിരൂർ സ്ത്രീപീഡനകേസ്സിലെ മുഖ്യപ്രതി ലതാ നായർക്ക് താമസ സൗകര്യം ഒരുക്കിയതിന്റെ പേരിലുണ്ടായ അപവാദ പ്രചാരണം ഭയന്നാണ് ആത്മഹത്യ […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം ; കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേർത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പ്രത്യേക സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പട്ടിക ജാതി- പട്ടികവർഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് തൊട്ടുപിന്നാലെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർപ്പുമായി രംഗത്ത് വന്നു. പാർലമെന്റ് പാസാക്കിയ നിയമം, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ തന്നെ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് തെറ്റിദ്ധാരണയുടെ പുറത്ത് ഒ.രാജഗോപാൽ പറഞ്ഞതാവാമെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച […]

നടിയെ അക്രമിച്ച കേസ് ; ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച

  സ്വന്തം ലേഖിക കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിന്റെ പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച പരിഗണിക്കും.ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള ആദ്യവാദമാണ്.പ്രതിഭാഗത്തിന്റെ പ്രാരംഭ വാദമാണ് നടക്കുന്നത്. പ്രോസിക്യൂഷൻ വാദം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിൻറെ വാദമാണ് ഇന്ന് വീണ്ടും തുടരുന്നത്. ചൊവ്വാഴ്ച വാദം പൂർത്തിയാക്കാനായാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ജനുവരി ആദ്യം നടക്കും. അതേസമയം ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നാണ് പുറത്ത് […]

ഡിസംബർ 31, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) 02.00 […]

ചങ്ങനാശേരിയിൽ അടിപിടിക്കിടയിലെ മരണം: യുവാവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ല; കൊലപാതക സാധ്യത തള്ളിക്കളഞ്ഞ് പൊലീസ്: ഹൃദയാഘാതമെന്ന് സൂചന: പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്

ക്രൈം ഡെസ്ക് ചങ്ങനാശേരി: ചങ്ങനാശേരിയിൽ സംഘർഷത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ കൊലപാതക സാധ്യത തള്ളിക്കളഞ്ഞ് പൊലീസ്. യുവാവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ലാത്തതും , അടിപിടിയ്ക്കു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതും ചേർത്ത് വായിക്കുന്ന പൊലീസ് ഹൃദയാഘാത സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. മരിച്ച യുവാവിന്റെ ശരീരത്തിൽ മുക്കിൽ ഒഴികെ മറ്റൊരിടത്തും മുറിവുകൾ ഇല്ലാത്തതും പൊലീസിന്റെ വാദത്തിന് ബലം നൽകുന്നു. ചങ്ങനാശേരി പുല്ലംപ്ലാവിൽ ബേബിച്ചന്റെ മകൻ ജിബിൻ ആന്റണി (32) ആണ് ചങ്ങനാശേരി മാർക്കറ്റിലുണ്ടായ സംഘർഷത്തിനിടെ മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ […]

ചങ്ങനാശേരിയിൽ യുവാക്കളുടെ സംഘങ്ങൾ ഏറ്റുമുട്ടി: അക്രമത്തിനിടെ നിലത്തു വീണ യുവാവ് കൊല്ലപ്പെട്ടു: അക്രമി സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിൽ

ക്രൈം ഡെസ്ക് ചങ്ങനാശേരി: വാക്ക് തർക്കത്തെ തുടർന്ന മാർക്കറ്റിനുള്ളിൽ ഏറ്റുമുട്ടിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ അക്രമത്തിനിടെ കൊല്ലപ്പെട്ടു. അടിപിടിയ്ക്കിടെ തറയിൽ വീണ യുവാവാണ് മരിച്ചത്. അടിപിടിയ്ക്കിടെ മർമ്മത്ത് അടി കിട്ടിയതാവാം മരണകാരണം എന്ന് സംശയിക്കുന്നു. സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേൽക്കുകയും , രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ചങ്ങനാശേരി പുല്ലംപ്ലാവിൽ ബേബിച്ചന്റെ മകൻ ജിബിൻ ആന്റണി (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി മാർക്കറ്റിൽ പണ്ടകശാലക്കടവ് ഭാഗത്തു വച്ചാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം , വാക്കേറ്റത്തിലേയ്ക്കും […]

ശബരിമല കാണിക്കയിൽ നിന്നും പണം മോഷണം: എല്ലാം സി സി ടി വി ക്യാമറ കണ്ടു: ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമല അയ്യപ്പന്റെ കാണിക്കവഞ്ചിയിൽ കയ്യിട്ടുവാരിയ ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ കുടുങ്ങി. അയ്യപ്പനൊപ്പം എല്ലാം കണ്ടു നിന്ന സിസിടിവി ക്യാമറ കുടി പണി തന്നതോടെയാണ് ഇദേഹത്തെ സർക്കാർ സസ്പെന്റ് ചെയ്തത്. ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ ജെ വി ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണമാണ് ജെ വി ബാബു മോഷ്ടിച്ചത്. ജെ വി ബാബു പണം അപഹരിക്കുന്ന ദൃശ്യങ്ങള്‍ സഹിതമുള്ള വാര്‍ത്ത ചാനലുകൾ പുറത്ത് വിട്ടിരുന്നു. ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ബാബുവിനെ […]

പത്താം ക്ലാസുകാരൻ തമാശയക്ക് വെടിവച്ചു: യുവാവിന്റെ തലയോട് തുളച്ച് വെടിയുണ്ട ഉള്ളിൽ കയറി: നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ വെടിയുണ്ട പുറത്തെടുത്തു

ക്രൈം ഡെസ്ക് കൊച്ചി: അബദ്ധത്തിൽ പത്താം ക്ലാസുകാരൻ യുവാവിന്റെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി വച്ച വെടി തലയോട് തുളച്ചു കയറി. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയിലാണ് എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട തുളച്ച് കയറിയത്. തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയാണ് യുവാവിന്റെ തലയില്‍ വെടിയുണ്ട കയറിയത്. എയര്‍ഗണ്ണില്‍ തിരയില്ലെന്നു കരുതി, യുവാവിന്റെ സുഹൃത്തുകൂടിയായ പത്താംക്ലാസ് വിദ്യാര്‍ഥി തമാശയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് വെടിയുണ്ട നീക്കം ചെയ്യാന്‍ യുവാവിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 30 കാരന്റെ […]

പുറമ്പോക്കിലെ വീട് ഒഴിപ്പിക്കാൻ ഭീഷണിയുമായി ഉദ്യോഗസ്ഥൻ: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വയോധികൻ ഗുരുതരാവസ്ഥയിൽ; സംസ്ഥാനത്ത് വീണ്ടും തീക്കളി

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് വീണ്ടും തീക്കളി..! കോട്ടയം കാണക്കാരിയിൽ ഹോട്ടൽ പെട്രോൾ ഒഴിച്ച് കത്തിച്ച് ഹോട്ടൽ ഉടമയ്ക്കും , കെട്ടിടം ഉടമയ്ക്കും പൊള്ളലേറ്റതിന് പിന്നാലെ തൃശൂരിലും തീപ്പൊരി ചിതറിച്ച് ആക്രമണം. തൃശൂരിലാണ് ഏറ്റവും ഒടുവിൽ ആക്രമണം ഉണ്ടായത്. പുറമ്പോക്കിലെ താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കാനെത്തിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഇദേഹം ഗുരുതരാവസ്ഥയിലാന്ന്. വണ്ണാമട വെള്ളാരങ്കല്‍മേട് രാജന്‍ (69) ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്. 65ശതമാനം പൊള്ളലേറ്റ രാജനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലസേചനവകുപ്പിന്റെ പുറമ്പോക്ക് […]

ഡിസംബർ 31 ഒറ്റ ദിവസം: ഇന്ന് ഇതൊക്കെ ചെയ്തില്ലെങ്കിൽ ദുഖിക്കേണ്ടി വരും …!

സ്വന്തം ലേഖകൻ കോട്ടയം: ഒരു വർഷം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഒന്നിലധികം കാര്യങ്ങൾ പൂർത്തിയാക്കാനുള്ള അവസാന മണിക്കൂറുകൾ കൂടിയാണ് ഡിസംബർ 31. ഈ കാര്യങ്ങൾ ഇന്ന് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും. പാനിന് പണി കിട്ടും ഡിസംബര്‍ 31നകം ആധാറുമായി പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനല്‍കിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബര്‍ 31നകം ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും […]