പെരിയ ഇരട്ടക്കൊല: പ്രതികളെ കുടുക്കി സി പി എംനെ പ്രതിരോധത്തിലാക്കിയ ഡി.വൈ.എസ് പിയെ തെറിപ്പിച്ചു
സ്വന്തം ലേഖകൻ കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ കുടുക്കിയ ഡിവൈ.എസ്.പിയെ മാറ്റി. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്ത കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയാണ് കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് മാറ്റി ഇന്നലെ രാത്രി ഉത്തരവിറക്കിയത്. സംഭവം നടന്നയുടൻ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തും ക്രൈംബ്രാഞ്ച് സി.ഐ അബ്ദുൽ റഹീമും ചേർന്ന് രഹസ്യമായി അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ കൊലയ്ക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തി പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനും സഹായിച്ചു. അതിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘം സി പി എം […]