video
play-sharp-fill

കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം

സ്വന്തംലേഖകൻ കോട്ടയം :  കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അറിയിക്കാം. ഇതിനായി 1077(ടോള്‍ ഫ്രീ), 9446562236, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു.

കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സ്വന്തംലേഖകൻ കോട്ടയം : പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കെ കെ നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ബിജെപി ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല തന്നെയാണെന്ന് കുമ്മനം ഇന്നലെ വ്യക്തമാക്കിയിരുന്നു.

മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുത്; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

സ്വന്തംലേഖകൻ കോട്ടയം : മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. കൊടുംചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ മധ്യവേനലവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ തീരുമാനിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം […]

അമ്മയുടെ കാമുകൻ മർദിച്ച് അവശനിലയിലാക്കിയ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം: നാടിന്റെ നൊമ്പരമായി കുഞ്ഞു മനസ്; ക്രൂരനായ പിതാവിന് കൊലമരം ഉറപ്പാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ കാമുകൻ തല്ലിക്കൊല്ലാറാക്കി ആശുപത്രിയിലാക്കിയ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ. പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമായി തുടരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഇനി പ്രതീക്ഷയില്ലെന്നും കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ വിദഗ്ദ്ധ സംഘമെത്തിയാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നിലയിൽ ഒരു […]

നടക്കാനിറങ്ങിയ അച്ഛൻ തിരികെ എത്താൻ വൈകി: തേടിയിറങ്ങിയ മകൻ കണ്ടത് അച്ഛന്റെ മൃതദേഹം..! സംഭവം കോട്ടയം താഴത്തങ്ങാടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പതിവ് പുലർകാല നടത്തത്തിനിറങ്ങിയ അച്ഛൻ മടങ്ങിയെത്താൻ വൈകിയപ്പോൾ, തേടിയിറങ്ങിയ മകൻ കണ്ടത് ആറ്റിൽ മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദേഹം. തിരുവാർപ്പ് ഇല്ലിക്കൽ കൊണ്ടേക്കേരിൽ കുര്യനെ (ലാവിച്ചൻ -73) യാണ് ശനിയാഴ്ച രാവിലെ ഇല്ലിക്കൽ പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എല്ലാ ദിവസവും പുലർച്ചെ കുര്യൻ നടക്കാൻ പോകാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ കുര്യൻ നടക്കാനിറങ്ങി. ഇല്ലിക്കലിൽ നിന്നും കുമ്മനം റോഡിലൂടെയാണ് കുര്യൻ ദിവസവും നടക്കുന്നത്. ശനിയാഴ്ച പുലർച്ചെ നടക്കാനായി പോയ കുര്യനെ എട്ടു മണി കഴിഞ്ഞിട്ടും കാണാനിയില്ല. തുടർന്ന് […]

സഹോദരന്റെ വീട്ടിലേയ്ക്ക് പോകാനെത്തിയ യുവതി വഴി തെറ്റി രാത്രിയിൽ നഗരത്തിലെത്തി: കഴുകൻകണ്ണുമായി യുവാക്കളുടെ സംഘങ്ങൾ പിന്നാലെ കൂടി: അവശയായ യുവതിയെ ഭക്ഷണം നൽകി രക്ഷിച്ചത് ശാസ്ത്രി റോഡിലെ തട്ടുകട ജീവനക്കാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: സഹോദരന്റെ വീട്ടിലേയ്ക്ക് പോകാനായി എത്തിയ അപസ്മാര രോഗിയായ യുവതി വഴിതെറ്റി രാത്രിയിൽ എത്തിയത് കോട്ടയം നഗരത്തിൽ. രാത്രിയിൽ തനിച്ച് നഗരത്തിലൂടെ നടന്ന യുവതിയ്ക്കു പിന്നാലെ കഴുകൻ കണ്ണുകളുമായി സാമൂഹ്യ വിരുദ്ധ സംഘവും, ഒരു പറ്റം യുവാക്കളും കൂടി. കയ്യിലെ പണം നഷ്ടമായി ഭക്ഷണം കഴിക്കാൻ വഴിയില്ലാതെ അവശനിലയിൽ ശാസ്ത്രി റോഡിലൂടെ നടന്ന യുവതിയെ രക്ഷിച്ചത് ഇവിടുത്തെ തട്ടുകട ജീവനക്കാർ. പിങ്ക് പൊലീസ് സംഘത്തെ വിളിച്ചു വരുത്തിയ തട്ടുകടക്കാർ ചേർന്നാണ് യുവതിയെ ആക്രമണത്തിൽ നിന്നു രക്ഷപെടുത്തിയത്. എറണാകുളം സ്വദേശിയായ സുഹ്‌റ […]

ബിഷപ്പിന് എന്തിനാണ് പത്ത് കോടി..! പീഡനക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് പത്തു കോടി രൂപ: പണം സൂക്ഷിച്ചത് പീഡനക്കേസ് ഒതുക്കാനെന്ന് സംശയം

ക്രൈം ഡെസ്‌ക് ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിക്കുകയും, കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത് കേസിൽ കുടുങ്ങി റിമാൻഡിൽ കഴിഞ്ഞ ജലന്ധർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത് പത്തു കോടി രൂപ. ഫ്രാങ്കോ കേസ് അട്ടിമറിക്കാൻ കേരളത്തിലേയ്ക്ക് എത്തിക്കാനുള്ള തുകയായിരുന്നു ഇതെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. കേസിൽ നിന്നും രക്ഷപെടുന്നതിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഭയും ഒരു പോലെ പരിശ്രമിക്കുമ്പോഴാണ് ഇപ്പോൾ ഊരാക്കുടുക്കായി സഭയുടെ പുതിയ നടപടി പുറത്ത് വന്നിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ […]

തിരഞ്ഞെടുപ്പ് കാലത്ത് തമിഴ്‌നാട്ടിൽ പോയാൽ: ധനനഷ്ടം, മാനഹാനി, സമയനഷ്ടം: സിനിമാ സംഘത്തിന്റെ അനുഭവം വൈറലാകുന്നു

സ്വന്തം ലേഖകൻ ചെന്നൈ: തിരഞ്ഞെടുപ്പ് കാലത്ത് തമിഴനാട്ടിൽ പോയാൽ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കിയ സിനിമാ സംഘാംഗത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴനാട്ടിൽ തിരഞ്ഞെടുപ്പിൽ വൻ തോതിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ ഹൈവേകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളെല്ലാം തിരഞ്ഞെടുപ്പ് സംഘം പിടിച്ച് നിർത്തി പരിശോധിക്കുകയാണ്. ഇത്തരത്തിൽ പരിശോധിക്കുന്ന വാഹനങ്ങളിൽ കണ്ടെത്തുന്ന പണം പൂർണമായം സംഘം പിടിച്ചെടുക്കും. കൃത്യമായ രേഖകളുമായി എത്തിയെങ്കിൽ മാത്രമേ പണം തിരികെ ലഭിക്കൂ. രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ദിവസങ്ങളോളം തമിഴ്‌നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് […]

കുടിക്കാൻ പഞ്ചസാര വെള്ളം: ദിവസം നൂറ് ഗ്രാം മാത്രം ഭക്ഷണം: രണ്ടു മാസം കൊണ്ട് തുഷാരയുടെ ഭാരം ഇരുപത് കിലോയായി: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അമ്മയും യുവതിയെ പട്ടിണിക്കിട്ട് കൊന്നു

സ്വന്തം ലേഖകൻ കോട്ടയം: വിശന്ന് നിലവിളിക്കുമ്പോൾ തുഷാരയ്ക്ക് കുടിക്കാൻ നൽകിയത് പഞ്ചസാര വെള്ളം. വിശക്കുമ്പോൾ അലറിക്കരഞ്ഞ തുഷാരയുടെ വായിൽ പഴംതുണി തിരുകി നിശബ്ദയാക്കി. മാസങ്ങൾ നീണ്ട പട്ടിണിക്കൊടുവിൽ തുഷാരയുടെ ശബ്ദം പോലും പുറത്തു വരാതെയായി. രണ്ടു മാസം കൊണ്ട് ഇരുപത് കിലോ മാത്രമായി മാറിയ തുഷാരയെ ഭർത്താവും അമ്മയും ചേർന്ന് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു. പട്ടിണിയ്ക്കിട്ട് ഇരുവരും ചേർന്ന് തുഷാരയെ കൊന്നത് കണ്ട് ഞെട്ടിവിറച്ചിരിക്കുകയാണ് നാടും, നാട്ടുകാരും. ഓയൂരിൽ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊടും ക്രൂര പുറത്തറിഞ്ഞത്. സംഭവത്തിൽ യുവതിയുടെ […]

കൊടും ക്രൂരത ചെയ്തവർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്ന് ഇനി പറയരുത്: കാമുകിയുടെ മകനെ തല്ലിക്കൊല്ലാറാക്കിയത് ബിടെക് ബിരുദധാരി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ മർദിച്ച ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: 48 മണിക്കൂർ ഇനി ഏറെ നിർണ്ണായകം

ക്രൈം ഡെസ്‌ക് തൊടുപുഴ: കൊടുംക്രൂരത ചെയ്യുന്ന കുറ്റവാളികളെല്ലാം വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്നു പറയുന്ന രീതി ഇനി സമൂഹം മാറ്റേണ്ടി വരും. തൊടുപുഴയിൽ കാമുകിയുടെ മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അരുണും, കാമുകിയും ബിടെക് ബിരുദധാരികൾ. ഇരുവരും മുൻപ് വേറെ വിവാഹം കഴിച്ചവരാണ്. കുട്ടിയെ മർദിച്ചു മൃതപ്രായനാക്കിയ അരുൺ ആനന്ദ് തലസ്ഥാനത്ത് കൊലക്കേസടക്കംക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോബ്ര(മൂർഖൻ) അരുൺ എന്ന് അറിയപ്പെടുന്ന പ്രതി സിവിൽ എൻജിനീയറിങ് ബിരുദധാരിയാണ്. ഉടുമ്പന്നൂർ സ്വദേശിയായ റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മയായ യുവതി. ബി.ടെക്ക് ബിരുദധാരിയാണെങ്കിലും ജോലിക്ക് പോകാൻ […]