play-sharp-fill

വനിതാ മതിൽ ഇന്ന് നാല് മണിക്ക്; ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയർത്തുന്ന വനിതാ മതിൽ ഇന്ന് വൈകിട്ട് നാല് മണിക്ക്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിക്കുന്ന വനിതാമതിൽ സ്ത്രീശാക്തീകരണത്തിന്റെ വൻ മതിലായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസർകോട് മതിലിന്റെ ആദ്യ കണ്ണിയാകും. സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാകും. 620 കിലോമീറ്റർ ദൂരത്തിൽ 30 ലക്ഷത്തോളം സ്ത്രീകൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ പാതയുടെ […]

പാചക വാതകത്തിന് വില കുറഞ്ഞു; സബ്സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 5.91 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പാചക വാതകത്തിന് വില വീണ്ടും കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡൽഹിയിലെ വില. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബർ ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പാചകവാതകത്തിന്റെ വില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ […]

വനിതാമതിലിൽ നിന്നും മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പും ; എൻഎസ്എസ് നേതാക്കന്മാർ കയ്യും കാലും വെച്ച പൊങ്ങച്ചക്കാർ: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ കൊച്ചി: വനിതാമതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പുമെന്ന് എൻഎസ്എസിനെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ്സുകാർ അഹങ്കാരത്തിന് കൈയ്യും കാലും വച്ച് നടക്കുന്ന പൊങ്ങച്ചക്കാരാണ്. കേരളത്തിലെ പോപ് ആണെന്നു ധരിച്ചു വെച്ചിരിക്കുന്ന അവർ കാലംമാറിയത് തിരിച്ചറിഞ്ഞിട്ടില്ല. നവോത്ഥാനത്തിന് വേണ്ടി ആദ്യകാലങ്ങളിൽ പ്രവർത്തിച്ച മഹത് വ്യക്തികൾ പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളെ വനിതാ മതിലിൽ ഒപ്പം കൂട്ടിയതിനെ വിമർശിക്കാതെ മനസ്സിലാക്കി ഒപ്പം നില്ക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനമാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്ന ആരോപണവും വനിതാമതിലിനെതിരെ […]