play-sharp-fill

ഇടുക്കിയിൽ ഇടിത്തീയായി പി.ജെ ജോസഫ്..! ഇടുക്കി കിട്ടിയില്ലെങ്കിൽ മുന്നണിയ്ക്ക് ഭീഷണിയാകും; മുന്നണി വിടാതെ ഇടുക്കിയിലും കോട്ടയത്തും വിമതൻ വരും; അയോഗ്യത ഭീഷണിയുള്ളതിനാൽ മുന്നണി വിടാതെ ആക്രമിക്കാൻ ജോസഫിന്റെ നീക്കം

സ്വന്തം ലേഖകൻ  കോട്ടയം: ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ സമീപിച്ച പി.ജെ ജോസഫ് കേരള കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്നത് വൻ പൊട്ടിത്തെറിയിലേയ്ക്ക്. നിലവിലെ സാഹചര്യത്തിൽ പാർട്ടി പിളർത്തി പുറത്ത് വരാൻ സാധിക്കില്ലെങ്കിലും, ഇടുക്കിയിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിലും കോൺഗ്രസിനും കേരള കോൺഗ്രസിനും ഭീഷണിയാകാൻ പി.ജെ ജോസഫിന് സാധിക്കും. രണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ രണ്ടിടത്തും വിമത സ്ഥാനാർത്ഥികളെ നിർത്താൻ പോലും മടിക്കില്ലെന്ന സൂചനയാണ് കേരള കോൺഗ്രസ് നേതൃത്വത്തിനും യുഡിഎഫിനും പി.ജെ ജോസഫ് നൽകിയിരിക്കുന്നത്. ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.  ഇടുക്കി സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എം മാണിയെയും […]

മലയോരകർഷകരുടെ മനംതൊട്ട് കേരളയാത്ര: കാർഷിക ദുരന്തം നാടിന് സമ്മാനിക്കുന്ന മേഖല സാമ്പത്തിക ഉടമ്പടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ തിരുവമ്പാടി: കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. സ്വീകരണകേന്ദ്രങ്ങളിലും കടന്നുവന്ന വഴികളിലും യാത്രയെ കാത്തുനിന്ന കര്‍ഷകര്‍ യാത്രയുടെ നായകനുമായി തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും പങ്കുവെച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പതിവ് പ്രചരണ ജാഥകളില്‍ നിന്നും വിത്യസ്തമായി കര്‍ഷകരുടെ സങ്കടങ്ങള്‍ തൊട്ടറിഞ്ഞ ജാഥ മലയോര മേഖലകളില്‍ ആവേശത്തിന്റെ […]

സി.പി.എമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം; വീണ്ടും പിളർപ്പിലേക്ക് സി.എം.പി

സ്വന്തം ലേഖകൻ കണ്ണൂർ : സിപിഎമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം, സിഎംപി വീണ്ടും പിളർപ്പിലേയ്ക്ക്. സിപിഎം വിട്ട് എം.വി രാഘവൻ രൂപം നൽകിയ രാഷ്ട്രീയപാർട്ടിയായ സിഎംപിയാണ് വീണ്ടും പിളർന്നത്.. സിഎംപി അരവിന്ദാക്ഷൻ വിഭാഗമാണ് പിളർന്നത്. സിപിഎമ്മിൽ ലയിക്കണോ, ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കണോ എന്ന തർക്കമാണ് പിളർപ്പിൽ കലാശിച്ചത്. സിപിഎമ്മിൽ ലയിക്കാനുള്ള അരവിന്ദാക്ഷൻ വിഭാഗത്തിന്റെ നീക്കത്തെ എതിർത്ത് എംവിആറിന്റെ മകൻ എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു. ഇടതുപക്ഷവുമായി സഹകരിച്ചാൽ മതി. അത് രാഷ്ട്രീയ ലൈനാണ്. എന്നാൽ സിപിഎമ്മിൽ ലയിക്കുക എന്നത് കീഴടങ്ങലാണെന്ന് എംവി രാജേഷ് പറഞ്ഞു. ലയനനീക്കത്തെ […]

വി എസിന്റെ ‘പൂച്ചകൾ’ തെറിച്ചതും പാർട്ടി ഓഫീസിൽ കൈവെച്ചപ്പോൾ.

സ്വന്തം ലേഖകൻ തൊടുപുഴ : മൂന്നാറിൽ വി.എസിന്റെ ‘പൂച്ചകൾ’ കൈയേറ്റ മാഫിയയ്ക്കെതിരേ നടത്തിയ ചരിത്രദൗത്യവും പൊളിഞ്ഞത് പാർട്ടി ഓഫീസിൽ തൊട്ടപ്പോൾ. മൂന്നാർ സി.പി.ഐ. ഓഫീസിനെതിരേ നടത്തിയ നീക്കമാണ് 2007ലെ ആദ്യ കൈയേറ്റസംഘത്തിന്റെ ദൗത്യത്തെ ആന്റിക്ലൈമാക്സിലെത്തിച്ചത്. കൈയേറ്റം വ്യാപകമാണെന്ന റിപ്പോർട്ടിനെത്തുടർന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മൂന്നാർ സന്ദർശനത്തിനു പിന്നാലെയായിരുന്നു നടപടി ശക്തതമാക്കിയത്. ഐ.എ.എസ് ഓഫീസറായിരുന്ന കെ. സുരേഷ്‌കുമാർ, ഐ.ജി: ഋഷിരാജ്സിങ്, രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ 2007 മേയ് 13നാണ് ദൗത്യം ആരംഭിച്ചത്. ജൂൺ ഏഴുവരെയുള്ള 25 നാളുകളിൽ 91 കെട്ടിടങ്ങൾ നിലംപതിച്ചു. 11,350 ഏക്കർ […]

ആശുപത്രിയിൽ പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം, വില്ലേജ് ഓഫീസർ അറസ്റ്റിൽ.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചൽ വില്ലേജ് ഓഫീസർ കീഴാറൂർ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുങ്കടവിള ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിയെയാണ് മദ്യലഹരിയിൽ അവിടെയെത്തിയ വിജയകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മ ഒ.പി ടിക്കറ്റെടുക്കാൻ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു സംഭവം. കുട്ടി നിലവിളിച്ചതോടെ ആശുപത്രി പരിസരത്തുണ്ടായിരുന്നവരും അമ്മയും ഓടിയെത്തിയാണ് ഇയാളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും […]

പിറവം പള്ളിത്തർക്കം; കേസ് കേൾക്കുന്നതിൽ നിന്ന് നാലാം ഡിവിഷൻ ബെഞ്ചും പിൻമാറി.

സ്വന്തം ലേഖകൻ കൊച്ചി: പിറവം പള്ളി കേസ് കേൾക്കുന്നതിൽ നിന്ന് നാലാം ഡിവിഷൻ ബെഞ്ചും പിൻമാറി.ജസ്റ്റീസ് ആനി ജോണാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ജസ്റ്റിസ് ഹരിലാൽ , ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നത്. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിടും. കേസ് പരിഗണിച്ചയുടനെ താൻ കേസിൽനിന്ന് പിൻമാറുകയാണെന്ന് ജസ്റ്റീസ് ആനി ജോൺ അറിയിക്കുയായിരുന്നു. കാരണം വ്യ്കതമാക്കാതെയാണ് പിൻമാറ്റം […]

മന്ത്രി എം എം മണി ആശുപത്രിയിൽ.

സ്വന്തം ലേഖകൻ തൊടുപുഴ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈദ്യുതി മന്ത്രി എം.എം. മണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മൂലമറ്റത്തു കെഎസ്ഇബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ തങ്ങിയ മന്ത്രിക്ക് ഇന്നലെ പുലർച്ചെ മൂന്നരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴ സെൻറ് മേരീസ് ആശുപത്രിയിൽ എത്തിച്ചു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനകളിൽ ഗുരുതര പ്രശ്‌നങ്ങളില്ലെന്നു കണ്ടെങ്കിലും ഡോക്ടർമാർ നിരീക്ഷണ വിഭാഗത്തിൽ ഒരു ദിവസത്തെ വിശ്രമം നിർദേശിച്ചു. ഉച്ചയോടെ മുറിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടാൻ കഴിയുമെന്നും […]

ഗതാഗത നിയന്ത്രണം; ഏറ്റുമാനൂർ- അതിരമ്പുഴ റോഡ് ഇന്ന് അടയ്ക്കും.

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മനയ്ക്കപ്പാടം അടിപ്പാതയുടെ നിർമാണത്തെത്തുടർന്നു ഇന്നു മുതൽ മൂന്നു മാസം ഏറ്റുമാനൂർ-അതിരുമ്പുഴ റോഡ് അടച്ചിടും. ബദൽ മാർഗം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം യാത്രക്കാരെ ഏറെ വലയ്ക്കും. ഏറ്റുമാനൂർ-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണു പാത അടയ്ക്കുന്നത്. നേരത്തെ പണികൾ ആരംഭിക്കേണ്ടതായിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. ഇതോടെ മാർച്ചിൽ കമ്മീഷൻ ചെയ്യുന്ന ഏറ്റുമാനൂർ-കുറുപ്പന്തറ പാതയിൽ നിന്നു ഏറ്റുമാനൂർ സ്റ്റേഷനോടു ചേർന്നുള്ള രണ്ടു കിലോമീറ്റർ ഒഴിവാക്കിയിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിലെ ഗതാഗത നിയന്ത്രണം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. […]

അദ്ധ്യാപകന്റെ അടി മർമ്മത്ത്: കുറിച്ചി രാജാസ് ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസുകാരന്റെ പിടലിയിൽ നീർക്കെട്ട്: അദ്ധ്യാപകന് സ്കൂൾ മാനേജ്മെന്റിന്റെ താക്കീത്: കേസ് ഒതുക്കാൻ നീക്കം

സ്വന്തം ലേഖകൻ കുറിച്ചി : ക്ലാസിൽ വികൃതി കാട്ടിയ എട്ടാം ക്ലാസുകാരനെ അടക്കിയിരുത്താനുള്ള അധ്യാപകന്റെ ശ്രമം അൽപം കടന്നു പോയി. മർമ്മത്ത് അടി കിട്ടിയ കുട്ടിയുടെ പിടലിയിൽ നീർക്കെട്ടും അതിരൂക്ഷമായ വേദനയും. സ്കൂൾ ഹോസ്റ്റലിൽ നിൽക്കുന്ന എട്ടാം ക്ലാസുകാരനെയാണ് അധ്യാപകൻ മർദിച്ച് അവശനാക്കിയത്. സാരമായി പരിക്കേറ്റ കുട്ടി സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് താക്കീത് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കുറിച്ചി രാജാസ് സ്കൂളിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസിൽ വികൃതി കാട്ടിയ കുട്ടിയെ അധ്യാപകൻ അടിക്കുകയായിരുന്നു. ഓടി മാറിയ കുട്ടിയുടെ […]

ചൈത്ര തെരേസ ജോണിന് സർക്കാരിന്റെ താക്കീത്; തൽക്കാലം വെറുതെ വിടും.

സ്വന്തം ലേഖകൻ തിരുവനന്തപുരം : സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി. ചൈത്ര തെരേസ ജോണിനു സർക്കാരിന്റെ താക്കീത്. റെയ്ഡിനു മുമ്പ് മേലധികാരികളുടെ അനുമതി തേടിയില്ലെന്ന ‘കുറ്റം’ ആവർത്തിക്കരുതെന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണു താക്കീത് ചെയ്തത്. അതേസമയം, സർക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്ന ശിപാർശയോടെ സംഭവം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. സർക്കാരിനു കൈമാറി. വിമൻസ് സെല്ലിലേക്കു മടക്കയയച്ച ചൈത്രയ്ക്കെതിരേ തുടർനടപടി എന്തായിരിക്കുമെന്നു കാത്തിരിക്കേണ്ടി വരും. നട്ടെല്ല് വളയ്ക്കാതെ നടപടിയെടുത്ത ചൈത്രയ്ക്കു സാമൂഹിക മാധ്യമങ്ങളിലൂടെ സല്യൂട്ട് പ്രവഹിക്കുകയാണ്. അതിനിടെ അവർക്കെതിരേ നടപടിയെടുക്കുന്നതു സർക്കാരിന്റെ […]