ശബരിമലയിലെ ഭരണകൂട ഭീകരത; കര്‍മ്മസമിതി ജനങ്ങളിലേക്ക്: ശശികലടീച്ചര്‍
സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. യുവതീപ്രവേശനത്തെ ഏത് വിധേനയും സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗുഢനീക്കങ്ങളാണ് ഭക്തരെ ശബരിമലയില്‍നിന്നും അകറ്റുന്നത്. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും നിയന്ത്രണങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ പോലും പരിഗണിക്കാതെ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവുകള്‍ ഒന്നുപോലും നടത്താന്‍ ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിയാണ് ഫലം. യുവതീ […]