നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അടക്കമുള്ളവർ അറസ്റ്റിൽ
സ്വന്തം ലേഖകൻ പത്തനംതിട്ട: നിലയ്ക്കലിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപി സംഘം നിരോധനാജ്ഞ ലംഘിക്കാനെത്തുമെന്ന വാർത്തകളെത്തുടർന്ന് നിലയ്ക്കലിലും പരിസര പ്രദേശത്തും വൻ പോലീസ് സുരക്ഷയാണ് […]