ശബരിമല; ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി
സ്വന്തം ലേഖകൻ ദില്ലി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് 23 റിട്ട് ഹർജികൾ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഈ ഹർജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണം. ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിലെ എല്ലാ കേസുകളും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളാണിത്. ജനുവരി 22ന് സുപ്രീംകോടതി പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പോകുമ്പോൾ സമാന […]