video
play-sharp-fill

രാമപുരത്ത് കണ്ടത് ശബരിമല ഇഫക്ടോ: ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ബിജെപിയ്ക്കും പിന്നിൽ നാലാമത്; നേട്ടമുണ്ടാക്കി കോൺഗ്രസും കേരള കോൺഗ്രസും

 സ്വന്തം ലേഖകൻ പാലാ: ശബരിമല പ്രതിഷേധങ്ങൾ ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും തിരിച്ചടിയാകുന്നതിന്റെ ആദ്യ സൂചനകൾ പാലാ രാമപുരത്തു നിന്നും പുറത്തു വന്നു തുടങ്ങി. രാമപുരം പഞ്ചായത്തിലെ അമനകര വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് എം സീറ്റ് തിരികെ പിടിച്ചെടുത്തത്. ഇടത് സ്വതന്ത്രൻ പതിനാറ് വോട്ട് മാത്രം നേടി നാലാം സ്ഥാനത്തായത് ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറി. നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഈ വാർഡ്. ഇവിടെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും ബിജെപിയും ഇടതു മുന്നണിയും […]

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ ദീപ നിഷാന്ത് അടിച്ചുമാറ്റിയതാണെന്ന്; ദീപയെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ എറണാകുളം: സോഷ്യൽ മീഡിയ കൈ പിടിച്ചുയർത്തിയ എഴുത്തുകാരി ദീപ നിഷാന്ത്, ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ എന്ന കവിത അടിച്ചുമാറ്റിയതാണെന്നാരോപിച്ച് യുവകവി എസ് കലേഷ് രംഗത്തെത്തി. ഇതോടെ സോഷ്യൽ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുകയാണ് ദീപ നിഷാന്ത്. 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് അടിച്ചുമാറ്റിയതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചു വന്നു എന്നറിഞ്ഞ് വിഷമം തോന്നിയ കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു. ഇതോടെയാണ് […]

സ്പെഷ്യൽ ക്ലാസിനായി വിളിച്ചു വരുത്തും: മടിയിലിരുത്തി അശ്ലീല വീഡിയോ കാണിക്കും; : പത്താം ക്ലാസുകാരനോട് പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച അധ്യാപകൻ കോട്ടയത്ത് അറസ്റ്റിൽ

 സ്വന്തം ലേഖകൻ കോട്ടയം: സ്‌പെഷ്യൽ ക്ലാസിനായി ട്യൂഷൻ സെന്ററിൽ വിളിച്ചു വരുത്തിയ പത്താംക്ലാസുകാരനെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാട്ടും. മടിയിലിരിക്കാൻ ആവശ്യപ്പെടും. വസ്ത്രം ഉരിഞ്ഞ് കാട്ടി സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കും. ഒടുവിൽ അധ്യാപകന്റെ തനി നിറം പുറത്തായി. നെടുങ്കുന്നത്ത് ട്യൂഷൻ സെന്റർ നടത്തുന്ന അധ്യാപകനായ നെടുങ്കുന്നം പനയ്ക്കപതാലിൽ തോമസ് വർഗീസിനെ(43)യാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പീഡന വിവരം പുറത്തറിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. തന്നെ അധ്യാപകൻ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി കുട്ടി […]

തീവ്രവാദികളെ പിടിക്കാൻ ‘വിറക് പെറുക്കിയും മലമ്പനി പരിശോധിച്ചും’ കേരള പൊലീസ്; കുടുക്കിയത് കൃത്യമായ പ്ലാനിംങ്ങോടെ

സ്വന്തം ലേഖകൻ കൊച്ചി: ബോഡോ തീവ്രവാദികളെ പിടിക്കാൻ കൊച്ചി പൊലീസ് നടത്തിയതു പ്രൊഫഷണൽ ഓപ്പറേഷൻ. മലമ്പനി പരിശോധിക്കാനുള്ള ആരോഗ്യപ്രവർത്തകർ, വിറക് പെറുക്കാൻ എത്തിയ തൊഴിലാളികൾ എന്നീ വ്യാജേനെയാണ് 50 അംഗ പൊലീസ് പ്ലൈവുഡ് ഫാക്റ്ററിയിലെത്തിയത്. തീവ്രവാദികളെ കുടുക്കിയ നാടകീയ നീക്കങ്ങൾ ഇങ്ങനെ- ബുധനാഴ്ച രാത്രി എറണാകുളം റൂറൽ എസ്പിക്ക് അസം പൊലീസിന്റെ അടിയന്തര സന്ദേശം. മൂന്നു ബോഡോ തീവ്രവാദികളുടെ ഫോട്ടോയും കേസിന്റെ വിശദാംശങ്ങളുമുൾപ്പെട്ട സന്ദേശമാണു കിട്ടിയത്. തീവ്രവാദികൾ കുന്നത്തുനാട് പരിധിയിലുള്ള ഒരു പ്ലൈവുഡ് ഫാക്റ്ററിയിൽ ഒളിവിൽ കഴിയുന്നതായിട്ടായിരുന്നു അറിയിപ്പ്. രാത്രി തന്നെ അന്വേഷണം തുടങ്ങുന്നു. […]

ശബരിമല ക്ഷേത്രം കേന്ദ്ര നിയന്ത്രണത്തിലേയ്ക്ക്: എരുമേലിയിൽ വിമാനത്താവളം ഉടൻ; എല്ലാ ദിവസവും നട തുറന്നേയ്ക്കും: വൻ മാറ്റങ്ങൾക്കൊരുങ്ങി ബിജെപി സർക്കാർ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ശബരിമലയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ പിടിമുറുക്കാനൊരുങ്ങി ബിജെപിയും കേന്ദ്ര സർക്കാരും. നിലവിലെ സാഹചര്യത്തിൽ പ്രത്യേക ഓർഡിനൻസ് ഇറക്കി ശബരിമല ക്ഷേത്രത്തിന്റെ ഭരണം കേന്ദ്ര ബോർഡിന്റെ കീഴിലാക്കി മാറ്റണമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും നിയന്ത്രണം മറികടക്കാനുള്ള നിർദേശവും ആർഎസ്എസ് നേതൃത്വം കേന്ദ്ര സർക്കാരിനു നൽകിയിട്ടുണ്ട്. പൈതൃക സ്ഥാപനങ്ങളുടെയും, വനത്തിനുള്ളിലിരിക്കുന്ന ക്ഷേത്രങ്ങളുടെയും അവകാശം കേന്ദ്ര വനം പരിസ്ഥിതി പൈതൃക മന്ത്രാലയത്തിന്റെ സഹായത്തോടെ ഏറ്റെടുക്കാമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വം മുന്നോട്ട് […]

തീപ്പൊരി നേതാവ് സുരേന്ദ്രനെ അകത്താക്കിയത് ബിജെപി സിപിഎം ഒത്തുകളി: അകത്താക്കി ഒതുക്കിയത് ശബരിമല സമരം; സുരേന്ദ്രൻ ജയിലിലായതിനു പിന്നാലെ ശബരിമല സമരത്തിൽ നിന്നു പിൻവലിഞ്ഞ് ബിജെപി; വിഭാഗീയതയിൽ ആളിക്കത്തി ബിജെപി സംസ്ഥാന ഘടകം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സുരേന്ദ്രന്റെ അറസ്റ്റും ജയിൽ വാസവും ആഴ്ചകൾ പിന്നിട്ടതോടെ സംസ്ഥാന ബിജെപി ഘടകത്തെ പിടിച്ചുലച്ച വിഭാഗീയത അതിരൂക്ഷമാകുന്നു. സുരേന്ദ്രന്റെ ജയിൽ വാസം ബിജെപി വിഭാഗീയതയുടെ ഭാഗമാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ശബരിമല സമരത്തെ ഇല്ലാതാക്കാൻ ബിജെപിയിലെ ഒരു വിഭാഗം തന്നെയാണ് സുരേന്ദ്രനെ കുരുതികൊടുത്തതെന്നാണ് ആരോപണം ഉയരുന്നത്. ഇതിനു സിപിഎമ്മിലെയും സംസ്ഥാന സർക്കാരിലെയും ഒരു വിഭാഗത്തിന്റെ പിൻതുണ ലഭിച്ചതായും ബിജെപി നേതൃത്വത്തിലെ സുരേന്ദ്രൻ അനുകൂലികൾ ആരോപിക്കുന്നു. ഈ ആരോപണവും ഇതിനുള്ള കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് സുരേന്ദ്രൻ അനുകൂല വിഭാഗം അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷായ്ക്ക് […]

കോടിമത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ശശികുമാറിന്റെ മാതാവ് ബി.ദേവകിയമ്മ (87) നിര്യാതയായി

കോട്ടയം: ടി ബി റോഡിൽ അജയഭവനിൽ പരേതനായ എസ് തങ്കപ്പൻ പിള്ളയുടെ ( ബ്ലാക് സ്റ്റോൺ) ഭാര്യ ബി.ദേവകിയമ്മ (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടുമണിക്ക് മുട്ടമ്പലം വൈദ്യുത ശ്‌മശാനത്തിൽ. മക്കൾ: റ്റി ശശികുമാർ(ചെയർമാൻ ജവഹർ ബാലഭവൻ, കോടിമത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ), ഡി ശാന്തകുമാരി(കൊല്ലം), റ്റി രാജമോഹന കുമാർ, ഡി ഗീതാകുമാരി, റ്റി വിജയകുമാർ(മയൂര കമ്മ്യൂണിക്കേഷൻസ്), റ്റി അജയകുമാർ(പ്രൈം പ്രോപ്പർട്ടീസ്) മരുമക്കൾ: ലക്ഷ്മി എസ്(എൻഎസ്എസ് ഹയർ സെക്കണ്ടറി സ്‌കൂൾ രാമങ്കരി), അഡ്വ. ശൂരനാട് കെ.ബി മധുസൂദനൻ നായർ(കൊല്ലം), ആർ […]

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തൈറോയിഡ് രോഗനിർണ്ണയവും

സ്വന്തം ലേഖകൻ കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ സേവനസംഘടനയായ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഭാഗമായ കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 1-ാം തീയതി രാവിലെ 9.00 മണിമുതൽ 2.00 മണിവരെ കോട്ടയം തിരുവാതുക്കൽ, പുളിനാക്കൽ ജംഗ്ഷനിലുള്ള സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അങ്കണത്തിൽവെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ്. തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാരും ടെക്‌നീഷ്യന്മാരുമാണ് ഈ ക്യാമ്പിൽ ചികിത്സ നടത്തുന്നത്. തുടർചികിത്സ ആവശ്യമുള്ളവർക്കും തിമിര ശസ്ത്രക്രിയ വേണ്ടവർക്കും സൗജന്യമായി താക്കോൽദ്വാര, […]

ശബരിമല; തിങ്കഴാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തിങ്കളാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം. ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല നിരാഹാരം ഉൾപ്പെടെ നടത്തുമെന്നും ബിജെപി വ്യക്തമാക്കി. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കുക, സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്നു ചേർന്ന നേതൃയോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് തുടക്കത്തിൽ നിരാഹാരമിരിക്കുകയെന്നും പാർട്ടി അധ്യക്ഷൻ […]

നടിയെ അക്രമിച്ച സംഭവം; ബി.എ. ആളൂരിന്റെ ‘അവാസ്തവം’ സിനിമയ്‌ക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചിയിൽ നടിയെ അക്രമിച്ച സംഭവത്തെ ആസ്പദമാക്കി അഭിഭാഷകനായ ബി.എ. ആളൂരിന്റെ തിരക്കഥയിൽ ഐഡിയൽ ക്രിയേഷൻസ് നിർമിക്കുന്ന ‘അവാസ്തവം’ എന്ന സിനിമക്കെതിരേ കേസ്. ചിത്രത്തിന്റെ സംവിധായകനായ സലിം ഇന്ത്യയെ എതിർ കക്ഷിയാക്കി പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവയാണ് കേസ് നൽകിയിരിക്കുന്നത്. എറണാകുളം മുൻസിഫ് കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആളൂരിൻറെ തിരക്കഥയിൽ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഡിയൽ ക്രിയേഷൻസിന്റെ ബാനറിൽ 10 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. […]