പുഴുവരിച്ച 200 കിലോ ഉണക്കമത്സ്യം പിടിച്ചെടുത്തു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

മാനന്തവാടി: ഉണക്കമത്സ്യ വ്യാപാര കടയിൽനിന്ന് ഇരുനൂറ് കിലോ പഴകിയതും പുഴുവരിച്ചതുമായ ഉണക്കമത്സ്യം പിടിച്ചെടുത്തു. ഗാന്ധിപാർക്കിന് സമീപത്തെ കെ.യു. സൺസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. മാനന്തവാടി ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ പി.ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കടയുടമയിൽനിന്ന് 15,000 രൂപ പിഴ ഈടാക്കി. എന്നാൽ, പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചില്ലെന്നുള്ള പരാതിയും ഉയരുന്നുണ്ട്.