video
play-sharp-fill
കൊട്ടിഘോഷിച്ച്‌ അവതരിച്ചു, ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത ഒടുക്കം; 2,000 രൂപാ നോട്ടുകള്‍ ഇനി എന്ത് ചെയ്യും ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

കൊട്ടിഘോഷിച്ച്‌ അവതരിച്ചു, ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത ഒടുക്കം; 2,000 രൂപാ നോട്ടുകള്‍ ഇനി എന്ത് ചെയ്യും ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് 2,000 രൂപാ നോട്ടുകൾ പിൻവലിച്ച വാർത്ത പുറത്ത് വന്നതോടെ ഇവ എങ്ങനെ ഇനി കൈകാര്യം ചെയ്യുമെന്ന സംശയത്തിലാണ് പലരും.

നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 30 വരെ ഇവ മാറിയെടുക്കാനുള്ള സമയം നൽകുന്നത് കൊണ്ട് ഇത് ആളുകളെ ബാധിക്കില്ല എന്നാണ് അധികൃതർ പറയുന്നത്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 കറൻസിയുടെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.

2000 രൂപാ നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് അറിയേണ്ട അഞ്ചു കാര്യങ്ങൾ

1. നിലവിൽ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല

2. 2023 സെപ്റ്റംബർ 30നകം ബാങ്കിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണം

3. മേയ് 23 മുതൽ ഏതു ബാങ്കിൽനിന്നും 2000 രൂപ മാറ്റിയെടുക്കാം

5. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ

5. ബാങ്കിൽ നിക്ഷേപിക്കാൻ പരിധിയില്ല

Tags :