video

00:00

2000 രൂപയുടെ കറൻസി അച്ചടി റിസർവ് ബാങ്ക് വെട്ടിക്കുറച്ചു; നോട്ട് പിൻവലിക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട്

2000 രൂപയുടെ കറൻസി അച്ചടി റിസർവ് ബാങ്ക് വെട്ടിക്കുറച്ചു; നോട്ട് പിൻവലിക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട്

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2000 രൂപയുടെ കറൻസി അച്ചടി റിസർവ് ബാങ്ക് വെട്ടിക്കുറച്ച് ഏറ്റവും കുറഞ്ഞ തോതിലാക്കിയെന്ന് റിപ്പോർട്ട്. രണ്ടായിരം രൂപയുടെ നോട്ട് ഘട്ടങ്ങളായി പിൻവലിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അച്ചടി കുറച്ചെന്ന വിവരം പുറത്തു വരുന്നത്. നോട്ടുനിരോധനത്തിനു ശേഷം വിപണിയിലെ കറൻസി ലഭ്യത പൂർവ്വസ്ഥിതിയിലാകുന്നതോടെ 2000 രൂപാ നോട്ടുകളുടെ അച്ചടി കുറക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അച്ചടി മിനിമം നിലയിലെത്തിച്ചിരിക്കുന്നതെന്നും ഇതിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 3,285 ദശലക്ഷം 2000 രൂപാ നോട്ടുകളാണ് വിപണിയിലുള്ളത്. വിപണിയിലുള്ള കറൻസിയുടെ കണക്കനുസരിച്ച് സർക്കാരും റിസർവ് ബാങ്കുമാണ് കറൻസി അച്ചടി തീരുമാനിക്കുക. 2016 നവംബറിലാണ് 1000, 500 രൂപാ നോട്ടുകൾ പിൻവലിച്ച് പകരം 500-ന്റെ പുതിയ നോട്ടിനൊപ്പം 2000 രൂപയുടെ നോട്ട് ആദ്യമായി അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group