
ഒരു ഫോൺകോളിൽ വിളിപ്പുറത്തെത്തി സാധനം കൈമാറും; തൃശ്ശൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ: എംഡിഎംഎയും കഞ്ചാവുമായി തൃശൂരിൽ യുവാവ് പിടിയിൽ. വഴുക്കുംപാറ കിഴക്കേക്കര വീട്ടിൽ ഇജോ (20) ആണ് പിടിയിലായത്. ഒല്ലൂർ പൊലീസാണ് കാച്ചേരി ജിടി നഗറിൽ നിന്ന് ഇയാളെ പിടികൂടിയത്.
വിൽപനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. ഒല്ലൂര്‍ എസ്ഐ ഗോഗുലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
Third Eye News Live
0