play-sharp-fill
ഇടുക്കിയിൽ നിന്നും ആശ്വാസം അകലുന്നു: ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 20 പേർക്ക്

ഇടുക്കിയിൽ നിന്നും ആശ്വാസം അകലുന്നു: ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 20 പേർക്ക്

സ്വന്തം ലേഖകൻ

തൊടുപുഴ:  ഇടുക്കിയെ ആശങ്കയിലാക്കി ഇന്ന് 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ജില്ലയിൽ ഇന്ന് ആർക്കും രോ​ഗമുക്തിയില്ല. 76 പേർക്കാണ് ജില്ലയിൽ ആകെ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ, ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന നെടുങ്കണ്ടം സ്വദേശി(28). കുമളി ചെക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയുമായിരുന്നു.

ജൂലൈ 1ന് മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിയ അണക്കര സ്വദേശിനി (23). ഇവർ കൊച്ചിയിൽ നിന്നും സഹോദരനോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നെടുങ്കണ്ടത്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂൺ 18 ന് ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്തു എത്തിയ വണ്ടൻമേട് സ്വദേശിനി (29). എറണാകുളത്തു നിന്നും മുണ്ടക്കയത്തുള്ള സുഹൃത്തുക്കളോടൊപ്പം ടാക്സിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ നേഴ്‌സ് ആണിവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 22 ന് തിരുനെൽവേലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വന്ന പീരുമേട് സ്വദേശിനി (33). ഇവർ തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിനു ജൻശതാബ്‌ദി എക്സ്പ്രസ്സിൽ വന്നു. കോട്ടയത്തു നിന്ന് പൊൻകുന്നം, അവിടെ നിന്ന് മുണ്ടക്കയം, അവിടെ നിന്ന് പീരുമേടിന് കെഎസ്ആർടിസി ബസുകളിലുമെത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 27 ന് തമിഴ്നാട് തൂത്തുക്കുടിയിൽ പോയി വന്ന അയ്യപ്പൻ കോവിൽ സ്വദേശി (47). സിമന്റ് ലോഡുമായി വന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇദ്ദേഹം. വണ്ടിപ്പെരിയാർ വഴി കമ്പംമെട്ട് ചെക്പോസ്റ്റിലൂടെ തൂത്തുക്കുടിയിൽ പോയി തിരികെ വണ്ടിപ്പെരിയാറിൽ എത്തി. അവിടെ നിന്ന് ബൈക്കിന് അയ്യപ്പൻ കോവിലിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജൂൺ 24 ന് വില്ലുപുരത്തു നിന്ന് കുമളിയിൽ എത്തിയ ആറു വയസ്സുകാരി. സഹോദരങ്ങളോടൊപ്പം അവിടെ നിന്ന് കാറിന് കുമളിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 27 ന് മംഗളൂരുവിൽ നിന്നും ട്രെയിന് എറണാകുളത്തെത്തിയ അയ്യപ്പൻകോവിൽ സ്വദേശി (48). എറണാകുളത്തു നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴയിൽ എത്തുകയും, അവിടെ നിന്ന് ടാക്സിയിൽ അയ്യപ്പൻ കോവിലിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ അഞ്ചിന് ഹൈദരാബാദിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ
അയ്യപ്പൻകോവിൽ സ്വദേശിനി (39). ഇവർ ഭർത്താവിനോടൊപ്പം സ്വന്തം കാറിൽ വീട്ടിൽ എത്തി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കിയിരുന്നു.

ജൂലൈ 2 ന് ദുബായിൽ നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി (39). കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴയിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ കാഞ്ചിയാറിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ വണ്ടൻമേട് സ്വദേശി(26). കൊച്ചിയിൽ നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്സിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 26 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ വണ്ടൻമേട് സ്വദേശി(23). കൊച്ചിയിൽ നിന്നും സ്വന്തം വണ്ടിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ രാജാക്കാട് സ്വദേശി (26). കൊച്ചിയിൽ നിന്നും സ്വന്തം വണ്ടിയിൽ രാജാക്കാട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 24 ന് ദോഹയിൽ നിന്നും കോഴിക്കോട് എത്തിയ #കരുണാപുരം സ്വദേശി (24). കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴയിൽ എത്തി. അവിടെ നിന്നും ടാക്സിയിൽ കരുണാപുരത്തു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 26 ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശി (57). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അബുദാബിയിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ചു ഭേദമായ വ്യക്തിയാണ്.

ജൂൺ 27 ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശി (29). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 26 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കരിമണ്ണൂർ സ്വദേശിനി (23). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്.
പശ്ചിമ ബംഗാളിൽ നിന്നും ബസിൽ അടിമാലിയിൽ എത്തിയ പശ്ചിമ_ബംഗാൾ സ്വദേശികൾ (57 വയസ്, 21 വയസ് ).
ജൂൺ 24 ന് 30 പേരടങ്ങുന്ന ടീമിനോടൊപ്പം ഇവർ അടിമാലിയിൽ എത്തി കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
കരുണാപുരം സ്വദേശിനി (46). ഇവർ ജൂൺ 29 ന് കൊവിഡ് സ്ഥിരീകരിച്ച 2 പേരുടെ സെക്കണ്ടറി കോൺടാക്ട് ആണ്. ഇവർ ഭർത്താവിനോടൊപ്പം കരുണാപുരം പോത്തിൻകണ്ടത് ആയിരുന്നു താമസം. ജൂലൈ 6 നാണ് ഇവരെ ശ്രവ പരിശോധനക്ക് വിധേയയായത്. കട്ടപ്പനയിലെ സ്റ്റാഫ്‌ നേഴ്സ് (34). കോട്ടയം സ്വദേശി ആണിദ്ദേഹം. 108 ആംബുലൻസിലെ ഇആർറ്റി സ്റ്റാഫ്‌ നഴ്സ് ആണ്.