play-sharp-fill
ശ്രീലങ്കയ്‌ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ട്വന്റി20 ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;   ”സ്റ്റാർ പേസർ ജസ്പ്രീത് ബൂംറ ടീമിൽ തിരിച്ചെത്തി”

ശ്രീലങ്കയ്‌ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ട്വന്റി20 ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;  ”സ്റ്റാർ പേസർ ജസ്പ്രീത് ബൂംറ ടീമിൽ തിരിച്ചെത്തി”

 

സ്വന്തം ലേഖകൻ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള ട്വന്റി20 ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പരിക്ക് ഭേദമായി സ്റ്റാർ പേസർ ജസ്പ്രീത് ബൂംറ തിരിച്ചെത്തി. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ശിഖർ ധവാനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധവാനും ബൂംറയും ഓസീസ് പരമ്പരയിലും കളിക്കും. അതേ സമയം ഓൾറൗണ്ട് ഹർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇനിയും വൈകും.


ന്യൂസീലൻഡ് പരമ്പരയിലൂടെയേ ബൂംറ മടങ്ങിവരികയുള്ളൂവെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കായിക ക്ഷമത വീണ്ടെടുത്ത് താരം തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരേ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ നെറ്റ്സിൽ പന്തെറിയാൻ ബൂംറയെത്തിയിരിന്നു. അതേ സമയം മോശം ഫോമിലുള്ള ധവാന് വീണ്ടും സെലക്ടർമാർ അവസരം നൽകിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം 2020 ജനുവരി അഞ്ചിന് ഗുവാഹത്തിയിലും രണ്ടാം മത്സരം ജനുവരി ഏഴിന് ഇൻഡോറിലും മൂന്നാം മത്സരം ജനുവരി 10ന് പൂനെയിലുമാണ് നടക്കുന്നത്. ജനുവരി 14നാണ് ഓസ്ട്രേലിയന്ഡ പരമ്ബര ആരംഭിക്കുന്നത്.