വില്‍പ്പനക്കായി ലോഡ്ജ്മുറിയില്‍ സൂക്ഷിച്ചിരുന്ന 29 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു: രണ്ടു യുവാക്കള്‍ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കൊല്ലം: വിപണിയില്‍ പതിനഞ്ചു ലക്ഷത്തിലധികം വിലയുള്ള 35 ഗ്രാം എംഡിഎംഎ ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തു.

രണ്ടു യുവാക്കള്‍ അറസ്റ്റിലായി. നിലമേലില്‍ വില്‍പ്പനക്കായി ലോഡ്ജ്മുറിയില്‍ സൂക്ഷിച്ചിരുന്ന 29 ഗ്രാം എംഡിഎംഎയാണ് കൊട്ടാരക്കര ഡിവൈഎസ്പിയും സംഘവും പിടിച്ചെടുത്തത്.

ഈ കേസില്‍ നിലമേല്‍,കണ്ണന്‍ക്കോട് സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ തൂക്കി വില്‍ക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച്‌ ദിവസമായി യുവാക്കള്‍ ലോഡ്ജ് മുറിയില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

ബെംഗളൂരുവില്‍ നിന്നെത്തിച്ച ആറര ഗ്രാം എംഡിഎംഎ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൈനാഗപ്പള്ളി സ്വദേശി വിപിന്‍ വേണു കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എസ്‌എച്ച്‌ഒ ഗോപകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.