മുംബൈ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി മൂന്നാറിലെ ടാക്സി ഡ്രൈവർ! സഹായം അഭ്യർത്ഥിച്ച് യുവതി പൊലീസിനെ വിളിച്ചപ്പോൾ ടാക്സി ഡ്രൈവർമാരുടെ യൂണിയനിനൊപ്പം ചേർന്ന് പൊലീസുകാരും ; സംഭവത്തിൽ ജോലിയില്‍ വീഴ്ച വരുത്തിയ 2 പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ

Spread the love

മൂന്നാർ :  വിനോദസഞ്ചാരിയായ  മുംബൈ സ്വദേശിക്ക് മൂന്നാറിലെ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.

video
play-sharp-fill

മൂന്നാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. ഒക്ടോബർ 31 നായിരുന്നു കേസിനാസ്പദമായ സംഭവം.

മൂന്നാറിൽ നിന്ന് യൂബർ ടാക്‌സി ബുക്ക് ചെയ്ത മുംബൈ സ്വദേശിയായ  ജാൻവി എന്ന യുവതിക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം പോലീസിൻ്റെ സഹായം തേടുകയും 2 പോലീസുകാർ തനിക്കൊപ്പം നിൽക്കാതെ ടാക്സി ഡ്രൈവർ യൂണിയനിനൊപ്പം നിൽക്കുകയുമായിരുന്നു യുവതി ആരോപിച്ചു, ഇക്കാര്യം ജാൻവി  വീഡിയോയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

സംഭവത്തിൽ വിനോദസഞ്ചാരിയായ യുവതിയ്ക്കൊപ്പം നിൽക്കാതെ ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.