play-sharp-fill
മദ്യലഹരിയില്‍ ആശുപത്രിയിലെത്തി രോഗിയെ മർദ്ദിച്ചു ; ഇത് ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് നേരെയും ആക്രമണം ; യുവാവും യുവതിയും അറസ്റ്റിൽ

മദ്യലഹരിയില്‍ ആശുപത്രിയിലെത്തി രോഗിയെ മർദ്ദിച്ചു ; ഇത് ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് നേരെയും ആക്രമണം ; യുവാവും യുവതിയും അറസ്റ്റിൽ

തൃപ്പൂണിത്തുറ : മദ്യലഹരിയില്‍ ആശുപത്രി ജീവനക്കാരെ മർദിച്ച കേസില്‍ യുവാവും യുവതിയും അറസ്റ്റിൽ. ഉദയംപേരൂർ സ്വദേശി സിബിയും ഇരുമ്പനം സ്വദേശിനി സൂര്യപ്രഭയുമാണ് അറസ്റ്റിലായത് ഇവർ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്സിംഗ് ജീവനക്കാർക്കാണ് ഇരുവരുടെയും ആക്രമണത്തില്‍ പരിക്ക് പറ്റിയത്. രോഗിയെ മർദിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരും ജീവനക്കാരുടെ നേരെ തിരിഞ്ഞത്.


നഴ്സിങ് ഓഫീസർ മേരാ ഗാന്ധിരാജ് പളനി, നഴ്സിങ് അസിസ്റ്റന്‍റ് റെജിമോള്‍ എന്നിവർക്കാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ ഒരു വഴക്കിന് ശേഷമാണ് സിബിയും സൂര്യപ്രഭയും താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ചികിത്സക്ക് എത്തിയത്. അവിടെയുണ്ടായിരുന്ന പ്രഭു എന്ന യുവാവിനെ സിബി സ്റ്റീല്‍ ഗ്ലാസെടുത്ത് തല്ലി. ആക്രമണം കണ്ട് പിടിച്ചുമാറ്റാനെത്തിയവരെ സൂര്യപ്രഭ അടിക്കുകയും മാന്തുകയുമൊക്കെ ചെയ്തു. പിന്നെ നടന്നത് പേടിപ്പെടുത്തുന്ന സംഭവങ്ങളാണെന്ന് അക്രമത്തിന് ഇരയായവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴും സിബിയും സൂര്യപ്രഭയും പൂർണബോധത്തിലെത്തിയിരുന്നില്ല. അപ്പോഴും അവർ ജീവനക്കാർക്ക് നേരെ മെക്കിട്ട് കയറി. ഇനിയും ശരിയാക്കി തരാമെന്ന് മേരാ ഗാന്ധി രാജ് പളനിയേയും റെജിമോളേയും വിരട്ടുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ പരാതിയിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. രണ്ട് പേരും സ്ഥിരം പ്രശ്നക്കാരാണെന്നും ലഹരിയില്‍ അടിപിടിയുണ്ടാക്കുന്നതിന് സിബിയുടേയം സൂര്യപ്രഭയുടേയും പേരില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.