video
play-sharp-fill

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയോധികർ മരിച്ചു; ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുള്ള ആൾക്കും ഷോക്കേൽക്കുകയായിരുന്നു

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയോധികർ മരിച്ചു; ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുള്ള ആൾക്കും ഷോക്കേൽക്കുകയായിരുന്നു

Spread the love

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ രണ്ടുപേരും ഒന്നിച്ച് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റു.

ഷോക്കേറ്റയാളെ അടുത്തയാൾ രക്ഷപ്പെടുത്താൻ‌ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാൾ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പല പ്രതിവിധികൾ‌ നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് വൈദ്യുതി വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.