
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയ സംഭവത്തിൽ രണ്ട് വാഹന ഉടമകൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സജിൻ ഭവനിൽ സജിൻ (26), കരുംകുളം പള്ളംപുരയിടത്തിൽ സിബിൻ(20) എന്നിവർക്കെതിരെയാണ് കേസ്.
വിഴിഞ്ഞം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നി രേഖകൾ പരിശോധിച്ചതോടെയാണ് ഇവർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന വകുപ്പിലാണ് കേസെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.