video
play-sharp-fill

വാഹന പരിശോധനക്കിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാന്‍ ശ്രമം; പരിശോധനയിൽ സ്കൂട്ടറില്‍ നിറതോക്കുകളുമായി നായാട്ടിനെത്തിയ യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാന്‍ ശ്രമം; പരിശോധനയിൽ സ്കൂട്ടറില്‍ നിറതോക്കുകളുമായി നായാട്ടിനെത്തിയ യുവാക്കൾ പിടിയിൽ

Spread the love

കോഴിക്കോട്: നായാട്ടിനായെത്തിയ യുവാക്കളെ നിറതോക്കുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ റെനോന്‍(39), ടിബിന്‍(39) എന്നിവരാണ് മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ കൂടരഞ്ഞി-കക്കാടംപൊയില്‍ റോഡില്‍ കള്ളിപ്പാറയില്‍ വെച്ചാണ് സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു റെനോനും ടിബിനും. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ നാരായണന്റെ നിര്‍ദേശ പ്രകാരം വാഹന പരിശോധന നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.

സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഷിജി, ഡിജില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമല്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ തിരനിറച്ച തോക്കും അഞ്ച് തിരകളും കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം പിടികൂടിയവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.