കോഴിക്കോട് കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ; പിടികൂടിയത് 38 ലക്ഷം രൂപയുടെ കുഴൽ പണം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയിൽ കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം(36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ്(43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽനിന്നും 15 ലക്ഷം രൂപയുമാണു പിടികൂടിയത്.

കുഴൽപണവുമായി പിടിയിലായ ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ, ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group