വിവാഹ വാഗ്‌ദാനം നൽകിയ വ്യക്തി യുവതിയെയും കുഞ്ഞിനെയും നോക്കിയില്ല ; യുവതി ഈ ദേഷ്യം തീർത്തത് ഒരു വയസ്സുകാരനായ സ്വന്തം കുഞ്ഞിനോട് ; സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തു

Spread the love

ആലപ്പുഴ : മാന്നാറിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി.

video
play-sharp-fill

വിവാഹ വാഗ്‌ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി. മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ ബാലാവകാശ കമീഷൻ കേസ് എടുത്തു. ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group