
ഉത്തർപ്രദേശില്‍ ഭാര്യയും അനന്തരവനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ച് മൂടി. യുപിയിലെ സച്ചേട്ടി ഗ്രാമത്തിലെ ലാലേപുരിലാണ് സംഭവം.
ശിവ്ബീറാണ് (45) കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മിയും അനന്തരവൻ അമിത്തും (25) ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയ തെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും പ്രണയത്തിന് ശിവ്ബീർ തടസം നിന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശിവ്ബീറിന്റെ മാതാവ് സാവിത്രിദേവിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഒക്ടോബറില്‍ നാട്ടില്‍പോയ സാവിത്രി ദേവി വീട്ടിലെത്തി മകനെ അന്വേഷിച്ചപ്പോള്‍ ജോലി ആവശ്യത്തിനായി ഗുജറാത്തില്‍ പോയിരിക്കുകയാണെന്നാണ് മരുമകളായ ലക്ഷ്മി പറഞ്ഞത്. എന്നാല്‍ അനന്തിരവനുമായുള്ള പ്രണയത്തെ കുറിച്ച് സാവിത്രിയും ബന്ധുക്കളും ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ശിവ്ബീറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചായയില്‍ ഉറക്കഗുളിക കലർത്തി ശിവ്ബീറിനെ മയക്കിയശേഷം ഇരുമ്ബ്‍വടികൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു.
വീടിന് പിറകുവശത്തെ പാടത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. മൃതദേഹം പെട്ടെന്ന് അഴുകാനായി ഉപ്പ് വിതറുകയായിരുന്നു. നായ്ക്കള്‍ കുഴിയില്‍നിന്ന് അസ്ഥികള്‍ വലിച്ച് പുറത്തിടുകയും അത് ചാക്കില്‍കെട്ടി പുഴയിലേക്കെറിയുകയും ചെയ്തു. മകനെ അന്വേഷിക്കുമ്ബോള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ലക്ഷ്മി ഒഴിഞ്ഞുമാറുകയായിരുന്നു.
സംശയം തോന്നിയ സാവിത്രി ദേവി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികള്‍ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും തെളിവുകള്‍ നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും പരിശോധനയില്‍ കുഴിയില്‍നിന്ന് ശിവ്ബീർ സിങ്ങിന്റെ വിരലിന്റെ അസ്ഥികള്‍ കണ്ടെടുത്തു.
തുടർന്നാണ് അനന്തരവനുമായി ബന്ധമുണ്ടെന്നും ഭർത്താവും വീട്ടുകാരും ഇതിനെ എതിർത്തിരുന്നെന്നും ലക്ഷി പറയുന്നത്. ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ഏറെനാളായി പദ്ധതി ഇട്ടിരുന്നു. ഇതേത്തുടർന്നാണ് യുവാവിനെ അമ്മ നാട്ടില്‍ പോയ സമയം നോക്കി കൃത്യം നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.