
ഇല്ലിക്കൽ : ഇല്ലിക്കലിൽ നീര്‍നായ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഇല്ലിക്കൽ പാലത്തിന് സമീപം
വേളൂർ സ്വദേശിക്ക് ഗുരുതര പരുക്ക്. പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
ഈ മാസം മൂന്നോളം പേർക്ക് നീര്‍നായ കടിയേറ്റു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കഴുന്നാകടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് എടുത്തശേഷം മരിക്കുന്നത്. ഇല്ലിക്കൽ – കുമ്മനം -താഴത്തങ്ങാടി മേഖലകളിലുള്ളവരാണ് തെരുവ് നായ ശല്യത്തിനൊപ്പം കഴുന്നാ ആക്രമണ ഭീതിയിൽ കൂടി കഴിയുന്നത്.
നിരവധി പേർക്ക് കഴുന്നാ കടിയേറ്റിട്ടും നിരന്തരം വാർത്തകൾ വന്നിട്ടും ഇതിനൊരു പ്രതിവിധിയോ, ബദൽ മാർഗങ്ങളെക്കുറിച്ചോ ആലോചിക്കാൻ ഇത് വരെ സർക്കാർ സംവിധാനങൾ തയ്യാറാകുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനൊരു ശാശ്വതപരിഹാരത്തിനായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.