ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ യു.ഡി.എഫ് എം.പിമാർ ജയിലിൽ സന്ദർശിച്ചു; നിയമപരമായ എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ലെന്നും കന്യാസ്ത്രീകൾ

Spread the love

തുർഗ്: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി സംഘം തുർഗ് സെൻട്രൽ ജയിലിൽ സന്ദർശിച്ചു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്തഗിരി, മുൻ മുഖ്യമന്ത്രി ഭുപേഷ് ബാഗൽ, റോജി എം. ജോൺ എം.എൽ.എ, നേതാക്കളായ അനിൽ തോമസ്, മുൻ എം.പി. ഇൻക്രീഡ് മക് ലോയിഡ്, സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

മുൻകൂർ അനുമതി വാങ്ങി ജയിൽ സന്ദർശനത്തിന് എത്തിയ എം.പി.മാരെ ജയിൽ കവാടത്തിൽ അധികാരികൾ തടയുകയും സന്ദർശന അനുമതി നിക്ഷേധിക്കുകയും ചെയ്തു.തുടർന്ന് എം.പി.മാർ ജയിൽ കവാടത്തിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഭുപേഷ് ബാഗൽ എം.പി.മാരെ കയറ്റണമെന്ന് കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം സന്ദർശനത്തിന് അനുമതി നൽകി.

ക്രൂരമായ അക്രമണങ്ങളും, ഭീക്ഷണിയുമാണ് ബജ്റംഗ്ദൾ അക്രമി സംഘത്തിൽ നിന്ന് ഉണ്ടായതെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.ഒപ്പമുണ്ടായിരുന്ന സഹായിയെ ക്രൂരമായി മർദ്ദിച്ചു. തങ്ങൾക്ക് നേരെയും പൊതു മദ്ധ്യത്തിൽ കൈയ്യേറ്റ ശ്രമം ഉണ്ടായപ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുവായിരുന്നു . കൈവശമുണ്ടായിരുന്ന ബാഗുകളിലെ സാധനങ്ങൾ എല്ലാം വലിച്ച് വാരി പുറത്തെറിഞ്ഞതായി ഭീതിയോടെ അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമപരമായ എല്ലാ രേഖകളും ഞങ്ങളുടെ കൈവശമുണ്ടായിരുന്നതായും തെറ്റ് ചെയ്യാത്തതിനാൽ ഭയപ്പെടുന്നില്ലന്നും അവർ പറഞ്ഞു.

അക്രമികളെ ന്യായികരിക്കുന്ന നിലപാടിൽ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ഉറച്ച് നിൽക്കുന്നത് പ്രതിക്ഷേധാർഹമാണന്ന് എം.പി.മാർ പറഞ്ഞു. മനുഷ്യക്കടത്ത് മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തത് നീതിന്യായ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണന്നും എം.പി.മാർ ചൂണ്ടിക്കാട്ടി.

വിഷയം പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും അടിയന്തിരമായി വിഷയത്തിൻ ഇട പെടണമെന്നും അവർ ആവശ്യപ്പെട്ടു.