
മൂന്നാർ:മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി പരത്തി വീണ്ടും ഒറ്റകൊമ്പനെത്തി. മാട്ടുപ്പെട്ടിയിലാണ് ഇന്നലെ രാവിലെ കാട്ടാനയെത്തിയത്. ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനായിരുന്നു ജനവാസമേഖലയിൽ ഇറങ്ങിയത്.
കാട്ടാന ജനവാസമേഖലയിൽ നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ബഹളമുണ്ടാക്കി.തുടർന്ന് കാട്ടുകൊമ്പൻ ഇവിടെ നിന്നും പിൻവാങ്ങി.വീണ്ടും തീറ്റതേടി ഒറ്റകൊമ്പൻ ജനവാസമേഖലയിലേക്കെത്തുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.
നാൾക്കുനാൾ മൂന്നാർമേഖലയിൽ കാട്ടാന ശല്യം വർദ്ധിച്ച് വരികയാണ്. കാട്ടാന കൂട്ടങ്ങൾക്ക് പുറമെ ഒറ്റക്ക് വിഹരിക്കുന്ന കാട്ടുകൊമ്പൻമാരും ജനവാസമേഖലകളിൽ ഇറങ്ങി നാശം വരുത്തുന്നുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.തോട്ടംമേഖലയിൽതോട്ടം തൊഴിലിനും മറ്റുമായി ആളുകൾ അതിരാവിലെ പുറത്തിറങ്ങുന്ന സാഹചര്യമുണ്ട്. മഴ മാറിവേനൽക്കാലമെത്തുന്നതോടെ തോട്ടംമേഖലയിൽ കാട്ടാന ശല്യം വർധിക്കുമോയെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്