കേരള ബോഡി ബിൽഡിംഗ് അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു; എംഗൽസ് ജോസഫിനെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി ദിൽജിത് കെ. എസിനേയും തിരഞ്ഞെടുത്തു

Spread the love

കോട്ടയം: കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയുടെ കോട്ടയം ജില്ല 2025- 2029 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു.

ഭാരവാഹികൾ എംഗൽസ് ജോസഫ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി ദിലിജിത്ത് കെ. എസ്, ട്രഷറർ ബിനു രാജ്,  സ്പോർട്സ് കൗൺസിൽ നോമിനി അജു എബ്രഹാം.

ഐബിബിഎഫ് നാഷണൽ പ്രസിഡൻ്റും അർജുന അവാർഡ് ജേതാവുമായ ടി വി പോളിയുടേയും, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു ഗുരുക്കളുടേയും നേതൃത്വത്തിലാണ് തിരത്തെടുപ്പ് നടന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group