കടക്കെണിയിലായ ഭര്‍ത്താവിനെ സഹായിക്കാന്‍ തേന്‍കെണി;രഹസ്യചാറ്റുകള്‍ എടുത്തുവീശി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ കുരുക്കി; 20 കോടി തട്ടിയതിന് പിന്നില്‍

Spread the love

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 20 കോടി രൂപ തട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തങ്ങളുടെ അടച്ചുപൂട്ടിയ ഹോട്ടല്‍ വീണ്ടും തുറക്കാന്‍ ലക്ഷ്യമിട്ടാണ് ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയും ഭര്‍ത്താവും തട്ടിപ്പിന് ഇറങ്ങിയതെന്ന് സൂചന.

തൃശൂര്‍ വലപ്പാട് സ്വദേശി കൃഷ്ണരാജ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വ്യവസായിയില്‍ നിന്ന് ഇരുപത് കോടിയുടെ ചെക്ക് വാങ്ങി വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. 30 കോടി തട്ടാനായിരുന്നു ശ്രമം. ശ്വേതയെയും കൃഷ്ണരാജിനെയും എറണാകുളം സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടു. കേസന്വേഷണവുമായി സഹകരിക്കാം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു. വവസായിയുടെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. ഒന്നര വര്‍ഷത്തോളം ഇവിടെ ജോലി ചെയ്ത ശ്വേത അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയില്‍ നിന്ന് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group