കനാലിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി;കൊലപാതകമെന്ന് പ്രാഥമിക നിഗമനം;സഹോദരൻ കസ്റ്റഡിയിൽ

Spread the love

കൊല്ലം:റബർ ടാപ്പിങ്ങ് തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം പത്തനാപുരം പുന്നലയിൽ കനാലിലാണ് സംഭവം.കണ്ണങ്കര വീട്ടിൽ അനിരുദ്ധനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അനിരുദ്ധൻ്റെ സഹോദരൻ ജയനെ പത്തനാപുരം പൊലീസ് കസ്റ്റഡിൽ എടുത്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ ജയൻ അനിരുദ്ധനെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജയനെ വിശദമായി ചോദ്യം ചെയ്യും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.